എന്തുകൊണ്ടും കാർത്തിക്കിനേക്കാൾ യോഗ്യൻ പന്ത് തന്നെ; അതിനുള്ള തെളിവുകൾ ഇതാണ്

19

ഇത്തവണത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും.

ടീമിൽ നിന്ന് യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കി ദിനേഷ് കാർത്തിക്കിനെ ഇഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനമാണ് അതിശയിപ്പിച്ചത്.

Advertisements

മുഖ്യ വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിംഗ് ധോണിയുടെ പിൻഗാമിയെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന താരമാണ് ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്തായത്.

സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ്, റിക്കി പോണ്ടിംഗ്, സുനിൽ ഗവാസ്‌കർ എന്നിവർ പന്ത് ലോകകപ്പ് കളിക്കണമെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിത ട്വിസ്റ്റ് നടന്നത്.

ധോണിക്കു പരുക്കേറ്റാൽ മാത്രമേ രണ്ടാം വിക്കറ്റ് കീപ്പറിന്റെ സേവനം ആവശ്യം വരൂ. ഈ സാഹചര്യത്തിൽ മികച്ച ബാറ്റ്സ്മാൻ എന്നതിനേക്കാൾ മികച്ച വിക്കറ്റ് കീപ്പറിനാണ് പ്രഥമ പരിഗണന.

ഇക്കാര്യത്തിൽ പന്തിനേക്കാൾ നല്ലത് കാർത്തിക്കാണെന്നായിരുന്നു ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദിന്റെ ന്യായീകരണം.

ഈ വാദത്തിൽ ഒരു കഴമ്ബും ഇല്ലെന്നാണ് വസ്തുത. കാർത്തിക്കിനായി സിലക്ഷൻ യോഗത്തിൽ ഇടപെടൽ നടന്നു എന്നതാണ് സത്യം.

ടീം ഇന്ത്യയിലെ ഒരു മുതിർന്ന താരത്തിന്റെ പന്തുണയോടെ ഒരു സെലക്ടർ നടത്തിയ നീക്കമാണ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തേക്ക് നയിച്ചത്.

പന്ത് ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ ടീമിന് നേട്ടം നിരവധിയായിരുന്നു. ധോണി കീപ്പറുടെ റോളിലേക്ക് മാറുമ്പോൾ ബാറ്റിംഗ് ഓർഡാറിൽ നാലാമത് കളിക്കാൻ ശേഷിയുള്ള താരമാണ് പന്ത്.

കൂറ്റനടികളിലൂടെ സ്‌കോർ അതിവേഗം ഉയർത്താനും ഈ യുവതാരത്തിന് സാധിക്കും. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യൻ പന്ത് മാത്രമാണ്.

ഇക്കാര്യത്തിൽ കാർത്തിക് ഏറെ പിന്നിലാണ്. ഓപ്പണർമാരിൽ ഒരാൾക്ക് പരുക്കേറ്റ് കളിക്കാൻ കഴിയാതെ വന്നാൽ ബാറ്റിംഗ് ഓർഡറിൽ മാറ്റം സംഭവിക്കാം.

അങ്ങനെ വരുമ്പോൾ ബാറ്റിംഗ് പൊസിഷനിൽ ഏവിടെ വേണേലും പന്തിനെ ഇറക്കാൻ സാധിക്കുമായിരുന്നു.

ക്യാപ്റ്റൻ വിരാട് കോഹ്ലിയേ പോലെ ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന പന്ത് ടീമിന് ആത്മവിശ്വാസം പകരുന്ന താരം കൂടിയാണ്. ഇതൊന്നും കാണാതെയാണ് ലഭിച്ച അവസരങ്ങൾ പോലും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത കാർത്തിക് ടീമിൽ എത്തിയത്.

15 വർഷം നീണ്ട ഏകദിന കരിയറിൽ 91 മൽസരങ്ങൾ മാത്രമാണ് കാർത്തിക് കളിച്ചത്. 31 റൺസ് ശരാശരിയിൽ ഇതുവരെ നേടിയിട്ടുള്ളത് വെറും 1738 റൺസ് മാത്രമാണ്.

വിക്കറ്റിന് പിന്നിൽ മികച്ച റെക്കോർഡ് അല്ല കാർത്തിക്കിനുള്ളത്. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാത്ത വിക്കറ്റ് വലിച്ചെറിയുന്ന താരം കൂടിയാണ് അദ്ദേഹം.

Advertisement