അങ്ങനെയാണ് ഈ സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പദവിയില്‍ അദ്ദേഹം എത്തിയിട്ടുള്ളത്; വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

109

എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ കുട്ടികള്‍ അപമാനിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷ് ക്ലാസ് എടുക്കുന്നതിനിടെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അപമാനിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സംഭവത്തില്‍ കോളേജിലെ ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ ഈ തരംതാണ പ്രവര്‍ത്തിക്കെതിരെ നിരവധി പേരാണ് പ്രതികരിച്ചത്.

Advertisements

ഇപ്പോള്‍ നടന്‍ ഉണ്ണി മുകുന്ദനും ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ ബഹുമാനിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നതെന്നും, എന്നാല്‍ നിങ്ങള്‍ ചെയ്തത് അദ്ദേഹത്തെ അവഹേളിക്കുകയും അത് ചിത്രീകരിച്ച് ഓണ്‍ലൈന്‍ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തു എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ …….’ജുഗുപ്‌സാവഹം! ലജ്ജിപ്പിക്കുന്നത്… തന്റെ കുടുംബത്തെ സംരക്ഷിക്കാനും അധ്യാപനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കാനുമായി ഈ മനുഷ്യന്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു പദവിയില്‍ അദ്ദേഹം എത്തിയിട്ടുള്ളത്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ ബഹുമാനിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. പകരം നിങ്ങള്‍ ചെയ്തതോ, അദ്ദേഹത്തെ അവഹേളിക്കുകയും അത് ചിത്രീകരിച്ച് ഓണ്‍ലൈന്‍ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

Also readകളി കാര്യമായി; അവസാനം ദുൽഖറിനോടും, സോനത്തിനോടും ക്ഷമ ചോദിച്ച് റാണ ദഗുബതി

നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കാന്‍ കഴിയാത്തപക്ഷം ക്യാസ് വിട്ട് പുറത്തിറങ്ങാനും ഒരു ജീവിതം കണ്ടെത്താനുമുള്ള ധൈര്യം കാണിക്കുക. ബന്ധപ്പെട്ട അധികൃതര്‍ അവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു നടന്‍ കുറിച്ചു.

 

Advertisement