അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിയുടെ കൈവിരലുകള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

26

ബീജിങ്: യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ലേശം അതിരു കടന്നു കൊടുക്കേണ്ടി വന്നത് വലിയ വിലയും. ഒരാഴ്‌ച്ചയോളം തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിയുടെ കൈവിരലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത വിധം സ്തംഭിച്ചെന്ന് റിപ്പോര്‍ട്ട്.

Advertisements

ചൈനീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുനാന്‍ പ്രവിഷ്യയിലെ ചാംങ്ഷയിലാണ് സംഭവം. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലിയില്‍ നിന്നും ഒരാഴ്‌ച്ച അവധി എടുത്ത് വീട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്താണ് യുവതി ഫോണ് ദീര്‍ഘ നേരം ഉപയോഗിച്ചത്. പുറത്തുവരുന്ന വിവരം അനുസരിച്ച്‌ യുവതി 20മണിക്കൂറിലധികം ഫോണ്‍ ഉപയോഗിച്ചിരുന്നതായി സൂചന.ഉറങ്ങുമ്ബോള്‍ മാത്രമാണ് യുവതി ഫോണ്‍ കൈയില്‍നിന്നും മാറ്റിയത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് വലതു കൈയിലെ വിരലുകള്‍ വേദനിക്കുകയും വിരലുകള്‍ ഫോണ്‍ പിടിച്ച രീതിയില്‍ ആകുകയും ചെയ്തു. വിരലുകള്‍ മടക്കാനോ അനക്കാനോ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരോ രീതിയില്‍ വിരലുകള്‍ ചലിപ്പിക്കാതെ വയ്ക്കുമ്ബോള്‍ അനുഭവപ്പെടുന്ന റ്റെനോസിനോവിറ്റിസാണ് യുവതിക്ക് അനുഭവപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ യുവതിയുടെ കൈവിരലിന്റെ അനക്കം തിരികെ കൊണ്ടു വന്നത്.

Advertisement