സ്വിങ്ങിന് മുൻപിൽ പരുങ്ങി ഇന്ത്യ, വന്നപാടെ മടങ്ങി ഓപ്പണർമാർ ; നാലാമനായി ഇറങ്ങിയ രാഹുലിനും രക്ഷയുണ്ടായില്ല; ആഞ്ഞടിച്ച് ട്രെന്റ് ബോൾട്ട്

22

ലോക കപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ന്യൂസിലാൻഡിനെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി.

ഓപ്പണർമാർ മടങ്ങിയതിന് പിന്നാലെ നാലാമനായി ക്രീസിലേക്കെത്തിയ കെ.എൽ.രാഹുലും വേഗത്തിൽ തന്നെ ഡ്രസിങ് റൂമിലേക്കെത്തി. ബോൾട്ടാണ് ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരേയും മടക്കിയത്.

Advertisements

രണ്ട് റൺസ് എടുത്ത് രോഹിത്തും, ധവാനും മടങ്ങിയതോടെ മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

കോഹ് ലിക്കൊപ്പം കിട്ടിയ അവസരം മുതലെടുത്ത് കളിക്കാൻ രാഹുലിന് കഴിഞ്ഞില്ല. ഇതോടെ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 10 ബോളിൽ നിന്നും ആറ് റൺസ് എടുത്താണ് രാഹുൽ മടങ്ങിയത്.

ഐപിഎല്ലിലെ മോശം ഫോം ലോകകപ്പ് സന്നാഹ മത്സരത്തിലും തുടരുകയായിരുന്നു രോഹിത് ശർമ. ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ബോൾ സ്വിങ ചെയ്യിച്ചും, ലൈനും ലെങ്തും പാലിച്ചും കീവീസ് ബൗളർമാർ തുടക്കത്തിൽ തന്നെ കളിയിൽ മുൻതൂക്കം നേടിയെടുക്കുന്നു.

ട്രെന്റ് ബൗൾട്ടിന്റെ സ്വിങ് ചെയ്തെത്തിയ ഡെലിവറിക്ക് മുന്നിൽ രോഹിത് കുടുങ്ങുകയായിരുന്നു. റിവ്യു എടുത്തെങ്കിലും രോഹിത്തിന് രക്ഷയുണ്ടായില്ല. വിക്കറ്റ് വീഴ്ത്തിയ ഓവറിൽ ട്രെന്റ് ബോൾട്ട് വഴങ്ങിയത് ഒരു റൺസ് മാത്രമാണ്.

തന്റെ രണ്ടാമത്തെ ഓവർ എറിയാനെത്തിയ ബോൾട്ട് കീപ്പറുടെ കൈകളിലെത്തിച്ച് കീവീസിന് വീണ്ടും ഇടവേള നൽകി. സ്വിങ് ചെയ്തെത്തിയ ബോളാണ് ധവാനെ കുഴക്കിയത്.

ഓവലിലെ പച്ച പുല്ല് നിറഞ്ഞ ക്രീസിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ കീവീസ് ബൗളർമാർ വിനിയോഗിച്ചാൽ സന്നാഹ മത്സരത്തിൽ ഇന്ത്യ വിയർക്കും..ജാദവും വിജയ് ശങ്കറും പരിക്കിന്റെ പിടിയിൽ തുടരുന്നതിനെ തുടർന്ന് രാഹുലിനേയും ദിനേശ് കാർത്തിക്കിനേയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.

Advertisement