‘എന്റെ വിശ്രമം ഖബറിലായിരിക്കും’, കഠിനധ്വാനത്തിന്റെ പാഠം പകർന്ന് വികാരഭരിതനായി യൂസഫലിയുടെ വാക്കുകൾ ഇങ്ങനെ

120

എം എ യൂസഫലി എന്ന പേര് മലയളികൾക്ക് എപ്പോഴും അഭിമാനം ഉണർത്തുന്നതാണ്. അറബി നാട്ടിൽ ചെന്ന് സ്വയം അധ്വാനത്തിന്റെ ഭാഗമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത വ്യക്തിയാണ് യൂസുഫലി. ഏറ്റവും സമ്പന്നനായ മലയാളി കൂടിയായ യൂസഫലി സംരംഭകർക്കും ജീവിതവിജയത്തിനായി കഷ്ടപ്പെടുന്നവർക്കും മാതൃകയാണ്.

കപ്പലിൽ ദുബായിലേക്ക് കയറിയ യൂസഫലി എന്ന കൗമാരക്കാരൻ ഇന്ത്യയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ ഒരു മേൽവിലാസം ഉണ്ടാക്കി നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. അന്നത്തെ ആ 18കാരൻ ഇന്ന് ലോക ധനികരിൽ 388 ഉം ഇന്ത്യക്കാരിൽ 19 മലയാളികളിൽ ഒന്നാമതായി നിൽക്കുകയാണ്. ഇത്രയുമധികം അംഗീകാരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മുഖമാണ് യൂസഫലിക്ക്. എല്ലാവരോടും പെരുമാറുമ്പോൾ അയാൾക്ക്. മലയാളികൾ അഭിമാനത്തോടെ ഒന്നാകെ ഏറ്റുപറയുന്ന ഒരു പേര് എം എ യൂസഫലി.

Advertisements

ഇപ്പോഴിതാ ഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശ്രമജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് യൂസഫലിയുടെഅമ്പരപ്പിക്കുന്ന മറുപടി ഉണ്ടായത്. എന്റെ വിശ്രമം എന്റെ ഖബറിൽ ആയിരിക്കും. ഇത് പറയുമ്പോൾ അതുവരെ താൻ ഈ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കും എന്ന് ഒരു മഹത്തായ സന്ദേശം കൂടിയാണ് അദ്ദേഹം നൽകുന്നത്.

ALSO READ- ആദ്യ പ്രണയം ഡിഗ്രി കാലത്ത്; ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട കാര്യമില്ല തുറന്നടിച്ച് ജാനകി സുധീർ

തനിക്ക് ജീവനുള്ള കാലം വരെ മറ്റുള്ളവരെ സ്‌നേഹിക്കുകയും സഹജീവികളോട് കരുണ കാണിക്കുകയും ചെയ്യും എന്നും അദ്ദേഹം പറയാതെ പറയുകയാണ്. ബുദ്ധിമുട്ടുകൾ എത്ര വലുതാണെന്ന് കൂടി ഓർമ്മപ്പെടുത്തുകയാണ് അദ്ദേഹം. ലഖ്നൗ മാളിലെ പ്രശ്‌നങ്ങൾ ഒരു തരത്തിലും അവിടെ ജനങ്ങളെ ബാധിക്കുന്നില്ലെന്നും അത് മാധ്യമങ്ങളാണ് വലിയ വാർത്തയാക്കുന്നതും.അത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങൾക്ക് യഥാർത്ഥത്തിൽ ലാഭം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവ് വേദിയിൽ വച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

എല്ലാ പ്രശ്‌നങ്ങളും വളരെ ശാന്തമായി നേരിടാൻ പഠിക്കണം എന്നും താൻ ഒരു ബ്രാൻഡ് അംബാസഡർ ആണെന്നും റിട്ടയർമെന്റ് ഇല്ല എന്നും മൈ റിട്ടയർമെന്റ് ടു കബർ എന്നുമാണ് യൂസഫലി വ്യക്തമാക്കിയത്. നിരവധി ആളുകളാണ് അദ്ദേഹം പറഞ്ഞ കാര്യത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിിരിക്കുന്നത്്.

ALSO READ- നടി ബീന ആന്റണിക്കൊപ്പം തൂവൽസ്പർശത്തിലെ ശ്രേയ; ഇരുവരും തമ്മിലുള്ള യഥാർത്ഥ ബന്ധം അറിഞ്ഞ് അമ്പരന്ന് ആരാധകർ

കർമ്മമണ്ഡലം എന്നത് യുഎഇ ആണെങ്കിലും പിറന്ന നാടിനും നാട്ടുകാർക്കും വേണ്ടി ഒന്നും ചെയ്യാതെ ഇരുന്നാൽ നൽകാൻ ഒന്നുമല്ലാതായി പോകും എന്നും അദ്ദേഹം വെളിപ്പെടുത്തുകയാണ്. നിരവധി യുവാക്കൾക്ക് തൊഴിൽ അനേകായിരം കുടുംബങ്ങൾക്ക് ആശ്രയവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവുമായ യൂസഫലി മലയാളികളുടെ മുഴുവൻ സ്വകാര്യ അഹങ്കാരമാണ്.

Advertisement