Home Uncategorized

ഒരു വിശേഷം വരുന്നുണ്ട്; എല്ലാം വഴിയേ പറയാം; കല്യാണ ആഭരണങ്ങള്‍ പരിചയപ്പെടുത്തി അമൃതയും അമ്മയും; ആകാംക്ഷയില്‍ ആരാധകര്‍

88

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്. ശീതള്‍ ആയി എത്തും മുന്‍പ് മറ്റു പരമ്പരകളിലും സ്റ്റാര്‍മാജിക്ക് ഷോയിലും അമൃത എത്തിയിട്ടുണ്ട്.

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

Advertisements

ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ALSO READ- ഒന്നര വര്‍ഷത്തോളം മരുന്ന് കഴിച്ചു; ഭ്രാന്തായില്ല എന്നേയുള്ളു; നാല് മാസം ഗര്‍ഭിണി ആയതുപോലെ ആയിരുന്നു; ഒടുവില്‍ ലാലേട്ടനാണ് ഡോക്ടറെ നിര്‍ദേശിച്ചത്: ലിയോണ ലിഷോയ്

ഇപ്പോവിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കല്യാണ ആഭരണങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വ്‌ലോഗ്. അമ്മയ്ക്കൊപ്പം എത്തിയാണ് ആഭരണങ്ങള്‍ പരിചയപ്പെടുത്തുന്നത്.

കല്യാണ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയുടുത്താണ് താരം എത്തിയിരിക്കുന്നത്. ആഭരണങ്ങള്‍ താരം അണിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം.

ALSO READ- അമ്മ ഭയങ്കര സ്ട്രിക്ടാണ്, എല്ലാ കാര്യങ്ങളും നിയന്ത്രിക്കും; എവിടെ പോയാലും കൂടെ വരും; വീട്ടുതടങ്കലിലാണെന്ന് പറയാമെന്ന് ഹണി റോസ്

അതേസമയം, തനിക്ക് ഒരു വിശേഷം വരാനുണ്ട്. അത് വരുന്ന വ്‌ലോഗുകളില്‍ അറിയിക്കുമെന്നും അമൃത പറയുകയാണ്. അമ്മു എന്നാണ് അമൃതയെ സ്‌നേഹത്തോടെ ആരാധകരുള്‍പ്പടെ വിളിക്കുന്നത്

ഭാവി കാര്യങ്ങളെ കുറിച്ച് നമ്മള്‍ ഒരുപാട് പ്ലാന്‍ ചെയ്താല്‍ ഒന്നും നടക്കില്ല. ഒഴുക്കിന് അനുസരിച്ചു പോവുകയാണ്. ഒരു മൂവി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതൊന്നും ആയില്ല എങ്കില്‍ ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ സെറ്റില്‍ഡ് ആകണമെന്നും വലിയ വീട് വെയ്ക്കണമെന്നുണ്ട് എന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisement