മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ.
ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇയാളെ പോലെ പ്രതിഭയുള്ള ഒരു താരത്തെ കുറിച്ച് ചർച്ച പോലും നടക്കാത്തത് എന്ത് കൊണ്ടാണെന്ന് ലാറ ചോദിക്കുന്നു.
Advertisements
  
18ാം വയസ്സിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചയാളാണ് സഞ്ജു. കഴിഞ്ഞ വർഷങ്ങളിലായി ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം സഞ്ജു കാഴ്ചവെച്ചു.
20ാം വയസ്സിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചുവെങ്കിലും ഒരൊറ്റ മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. തുടർന്ന് സഞ്ജുവിന് അവസരം നൽകാൻ സെലക്ടർമാർ തയ്യാറായിട്ടില്ല.
Advertisement 
  
        
            








