വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തി ശരീരത്തിൽ കയറിപ്പിടിച്ച യുവാവിനെ ഓടയിൽ തള്ളിയിട്ട് പോലീസിൽ ഏൽപ്പിച്ച് പെൺകുട്ടി

39

വഴി ചോദിക്കാനെന്ന വ്യാജേന എത്തി ശരീരത്തിൽ കയറിപ്പിടിച്ച യുവാവിനെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് പെൺകുട്ടി. അസമിലെ ഗുവാഹത്തിയിലെ രുക്മിണി നഗറിലായിരുന്നു സംഭവം നടന്നത്.

പെൺകുട്ടി തന്റെ ഫെയ്‌സ്ബുക് വഴിയാണ് ചിത്രങ്ങളും വിഡിയോയും സഹിതം ഇക്കാര്യം കുറിപ്പിലൂടെ പങ്കുവച്ചത്. യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Advertisements

Also read

സന്തോഷത്താലും കൃതജ്ഞതയാലും എൻറെ കണ്ണുനിറഞ്ഞൊഴുകി… അതു ജീവിതത്തിലെ ഒരു വലിയ നിമിഷമായിരുന്നു ; ഋഷിരാജ് സിങ്ങിനെ കുറിച്ച് എഴുത്തുകാരി കെ.ആർ മീര പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

റോഡിലൂടെ നടന്നുപോവുകയായിരുന്നു പെൺകുട്ടി. തൊട്ടുപുറകെ സ്‌കൂട്ടറിലെത്തിയ യുവാവ് വഴി ചോദിച്ചു. സ്ഥലം അറിയില്ലെന്ന് പെൺകുട്ടി മറുപടി നൽകി. പെട്ടെന്ന് ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ ഇയാൾ സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.

Also read

താത്തയുടെ ചെല്ലക്കുട്ടി, മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം വീട്ടു വിശേഷങ്ങളുമായി സായി പല്ലവി, ഏറ്റെടുത്ത് ആരാധകർ

എന്നാൽ സ്‌കൂട്ടറിൽ പെൺകുട്ടി ശക്തിയായി പിടിച്ചുവലിച്ചതോടെ സ്‌കൂട്ടറും യുവാവും സമീപത്തെ ഓടയിൽ വീണു. യുവാവിനെ പിടികൂടി പെൺകുട്ടി ചോദ്യം ചെയ്തതോടെ നാട്ടുകാരും ഓടിയെത്തി.

ഉടൻ പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement