സ്ത്രീകളെ കണ്ടാല്‍ അപ്പോള്‍ വണ്ടി നിര്‍ത്തി വഴിചോദിക്കും, ഇതിനിടെ ലൈംഗീകാവയവം തുറന്ന് കാണിക്കും; കാറിലെത്തി വഴി ചോദിച്ച് സ്ത്രീള്‍ക്ക് നേരെ അശ്ശീല പ്രദര്‍ശനം നടത്തുന്ന വിരുതന്‍ പിടിയില്‍, സംഭവം കണ്ണൂരില്‍

32

കണ്ണൂര്‍: കാറിലെത്തി വഴി ചോദിച്ച ശേഷം സ്ത്രീള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശം നടത്തുന്ന വിരുതന്‍ കുടുങ്ങി. കണ്ണൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇരിട്ടി സ്വദേശി അനീഷാ (37)ണ് അറസ്റ്റിലായത്. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നു.

ഒരാഴ്ചയായി പള്ളിക്കുന്ന് തുളിച്ചേരി, തളാപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കാണ് ദുരനുഭവം നേരിട്ടത്. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതോടെ കഥ മാറി. യുവതി കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

Advertisements

ഇതോടെ എസ് ഐ ശ്രീജിത്ത് കൊടേരിയും, സിപിഒ മാരായ സഞ്ജയ്, ബാബു പ്രസാദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. അന്വേഷണത്തില്‍ നിരവധിപ്പേര്‍ ഇരയായതായി വ്യക്തമായിരുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ മറ്റു ചിലരും പരാതി നല്‍കി.

പരിഭ്രമത്തില്‍ ആരും വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. ഞെട്ടല്‍ മാറുമ്പോഴേക്കും അനീഷ് സ്ഥലം വിട്ടിരിക്കും. അതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ പരിശോധിക്കേണ്ടി വന്നു. പരാതിക്കാര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഒന്നും സിസി ടിവി ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തില്‍ ഓഫീസ് സമയത്ത് രാവിലെയും വൈകുന്നേരം 5 മണിയോട് കൂടിയുമാണ് കൂടുതല്‍ സ്ത്രീകള്‍ക്കും ദുരനുഭവം ഉണ്ടായത് എന്ന് മനസിലായത്.

തിരക്ക് കുറഞ്ഞ തളാപ്പ് അമ്പലം റോഡിലാണ് കൂടുതലും ഇയാളുടെ ശല്യം ഉണ്ടായത്. പരാതിക്കാരില്‍ ഒരാള്‍ കാര്‍ ഏതാണെന്ന് ഓര്‍ത്തിരുത് ഗുണം ചെയതു. മാരുതി റിറ്റ്‌സ് കാര്‍ അവര്‍ ഈയിടെ വാങ്ങാന്‍ ഉദ്ദ്‌ദേശിച്ചിരുന്നു. അതിനാല്‍ അവര്‍ കാര്‍ റിറ്റ്‌സ് ആണെന്ന് പോലീസിന് മൊഴി നല്‍കി. ഇതോടെ നഗരത്തിലെ ഒട്ടേറെ റിറ്റ്‌സ് കാറുകള്‍ പരിശോധിച്ചു.

തളാപ്പ് അമ്പലത്തിലെ സിസിടിവി പരിശോധിച്ചതില്‍ ഒരു റിറ്റ്‌സ് കാര്‍ പലതവണ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതായി ശ്രദ്ധയില്‍ പെട്ടു. അതിന്റെ ചില്ലില്‍ ഒട്ടിച്ച പ്രത്യേക സ്റ്റിക്കര്‍ മനസിലാവുകയും തുടര്‍ന്ന് മലപ്പുറം രജിസ്‌ടേഷന്‍ കാറാണ് എന്ന് വ്യക്തമാവുകയും ചെയ്തു. മലപ്പുറത്ത് അന്വേഷിച്ചതില്‍ കണ്ണുര്‍ സ്വദേശിയാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ നഗരത്തിന്‍ ഒട്ടേറെ സ്ഥലത്ത് ലൈംഗിക പ്രദര്‍ശനം നടത്തിയതായി സമ്മതിച്ചു. കണ്ണൂര്‍ നഗരത്തിലെ ഫ്‌ലാറ്റില്‍ നിന്ന് രാവിലെ ജോലിക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴുമാണ് കലാ പരിപാടി അരങ്ങേറുന്നത്. പ്രതിയെ പരാതിക്കാര്‍ തിരിച്ചറിയുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Advertisement