രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നാട്ടില്‍ എത്തുന്ന പ്രവാസിയായ ഭര്‍ത്താവിന്റ ചെക്കില്‍ വ്യാജ ഒപ്പിട്ട് ഭാര്യ ലക്ഷങ്ങള്‍ തട്ടിയെടുത്തു

13

തിരുവനന്തപുരം: പ്രവാസിയായ ഭര്‍ത്താവിന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ബാങ്ക് മാനേജരുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒപ്പിന്റെ സാധുത പരിശോധിക്കാന്‍ എഫ്എസ് സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് വെഞ്ഞാറമൂട് പോലീസ്. പുല്ലമ്പാറ തെക്കുംകര പുത്തന്‍വീട്ടില്‍ ശ്രീനി(45 )യാണ് വാമനപുരം സ്വദേശിനിയായ ഭാര്യ കവിതക്കെതിരെ (36 ) വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയത്.

2017 ജനുവരി മൂന്ന് മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള കാലയളവില്‍ എസ്ബിഐ യുടെ വെഞ്ഞാറമൂട് ബ്രാഞ്ചില്‍ നിന്നും നാല് ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 20 വര്‍ഷമായി ഗള്‍ഫിലുള്ളതും രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ എത്തുന്ന ആളുമാണ് പരാതിക്കാരന്‍. ദമ്പതികളുടെ പേരിലുള്ള ലോക്കറില്‍ വച്ചിരുന്ന 49 പവന്‍ സ്വര്‍ണ്ണത്തെ ചൊല്ലിയുള്ള തര്‍ക്കവും പിണക്കവുമാണ് ഭര്‍ത്താവില്‍ സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ പരാതിനല്‍കി. എസ്‌ഐ ശാം, എഎസ്‌ഐ രാജയ്യന്‍ എന്നിവര്‍ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് ഒപ്പിന്റെ സാധുത പരിശോധിക്കാന്‍ അയച്ചു. ഇതിനിടെയാണ് ബാങ്ക് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്.

Advertisements
Advertisement