വമ്പൻ താരനിരയുമായി മമ്മൂട്ടിയുടെ കിടിലൻ ത്രില്ലർ ജൂലൈ അഞ്ചിന് എത്തും, ജോൺ എബ്രഹാം പാലയ്ക്കലിനെ കാത്ത് ആവേശത്തിൽ ആരാധകർ

7

ശങ്കർ രാമകൃഷ്ണൻ വമ്പൻ താരനിരയുമായി ഒരുക്കുന്ന പതിനെട്ടാംപടി ജൂലൈ അഞ്ചിന് തീയേറ്ററുകളിലേക്ക്. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന യൂണിവേഴ്സിറ്റി പ്രഫസർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക.

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തേ തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 15 തിയേറ്റർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ 65 പുതുമുഖ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, രാജീവ് പിള്ള എന്നിവർ അതിഥി താരങ്ങളായി എത്തും.

Advertisements

അഹാന കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയൻ, മാലാ പാർവ്വതി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.18,000 പേരിൽ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്ബും കഴിഞ്ഞാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്.

എആർ റഹ്മാന്റെ സഹോദരീ പുത്രൻ കാഷിഫും നവാഗതനായ പ്രശാന്തും ചേർന്നാണ് സംഗീത സംവിധാനം. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ആകെ ഏഴ് പാട്ടുകളുണ്ട് ചിത്രത്തിൽ.
തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ശങ്കർ രാമകൃഷ്ണന്റെ രണ്ടാം സംവിധാന സംരംഭമാണിത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തും ശങ്കറാണ്.കേരള കഫേയിലെ ഐലൻഡ് എക്‌സ്പ്രസ്സിനു പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ തിരക്കഥകളും ശങ്കറിന്റെതാണ്. ഇതിൽ ഐലൻഡ് എക്‌സ്പ്രസ്സി ന്റെ സംവിധായകനും ശങ്കറാണ്. ഒരു ജീനിയസിന്റെ വേഷമാണിത്. ഫാമിലി ത്രില്ലറായ ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും.

Advertisement