ചെയ്യാത്ത തെറ്റിന് ദുരിതങ്ങൾ അനുഭവിച്ചത് 9 മാസം, പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് പോലെയായിരുന്നു ആ സംഭവം: വിനോദ് കോവൂർ

118

എം80 മൂസ എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ വിനോദ് കോവൂർ. ഇപ്പോഴിതാ താൻ ചെയ്യാത്ത തെറ്റിന് ഒമ്പത് മാസം അനുഭവിച്ച ദുരിതങ്ങൾ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിനോദ് കോവൂർ.

ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് വിനോദ് കോവൂർ വെളിപ്പെടുത്തിയത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ പിറന്ന ഡ്രൈവിംഗ് ലൈസൻസ് പോലെയായിരുന്നു തന്റെ ജീവിതത്തിലും നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

അമ്മ ആശുപത്രിയിലായിരുന്ന സമയത്തെല്ലാം കിട്ടുന്ന ബസിനും ട്രെയിനിലുമെല്ലാം കയറിയാണ് നാട്ടിലേക്ക് എത്തിയിരുന്നതെന്നും വിനോദ് കോവൂർ പറഞ്ഞു. വിനോദ് കോവൂരിന്റെ വാക്കുകൾ ഇങ്ങനെ;

എനിക്ക് 9 മാസം കാറും ബൈക്കും ഓടിക്കാതിരിക്കേണ്ടി വന്നു. ലൈസൻസ് പുതുക്കാനായി മറന്നു പോയിരുന്നു. 2000ലാണ് ലൈസൻസ് എടുത്തത്. ആരും എവിടേയും എന്നോട് ലൈസൻസ് ചോദിച്ചിരുന്നില്ല. പേഴ്സിൽ അത് ഭദ്രമായി ഇരിക്കുകയായിരുന്നു. അടുത്ത കാലത്ത് എന്റെ വണ്ടി ആക്സിഡന്റായപ്പോൾ ഇൻഷുറൻസ് ക്ലെയിമിന് വേണ്ടി കൊടുത്തിരുന്നു.

Also Read
പുതുവർഷത്തിൽ കോരിത്തരിപ്പിക്കുന്ന കിടിലൻ ലിപ് ലോക്കുമായി ഷഫ്‌നയും സജിനും: വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

അവരാണ് പറഞ്ഞത് ഇതിന്റെ കാലാവധി കഴിഞ്ഞതാണെന്ന്. മാറിയെടുക്കേണ്ടി വരുമെന്ന് പറഞ്ഞതോടെ ഞാൻ ഡ്രൈവിംഗ് പഠിച്ച സ്ഥലത്ത് പോയി അവരോട് ചോദിച്ചു. പുതിയതായി ലൈസൻസ് എടുക്കേണ്ടി വരുമെന്നും എച്ചും എട്ടുമൊക്കെ ഇനിയും വരക്കേണ്ടി വരുമെന്നുമായിരുന്നു അവർ പറഞ്ഞത്. ഫോട്ടോയൊക്കെ കൊടുത്താണ് അവിടെ നിന്നും പോന്നത്.

അത് കഴിഞ്ഞതിന് ശേഷം പിന്നെ എന്നെ സൈബർ സെല്ലിൽ നിന്നുള്ളവരാണ് വിളിച്ചത്. എന്റെ ലൈസൻസ് കൃത്രിമമായുണ്ടാക്കിയതായിരുന്നു. ആ സ്ഥാപനം പൂട്ടിച്ചു. എന്റെ ലൈസൻസ് തൊണ്ടിമുതലായി പോവാനും തുടങ്ങി. എനിക്ക് ലൈസൻസും ഇല്ല വാഹനമോടിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു.

അമ്മ ആശുപത്രിയിലായിരുന്ന സമയത്തെല്ലാം കിട്ടുന്ന ബസിനും ട്രെയിനിലുമെല്ലാം കയറിയാണ് നാട്ടിലേക്ക് എത്തിയിരുന്നത്. 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ അടുത്തിടെയായാണ് എനിക്ക് ലൈസൻസ് കിട്ടിയത്. ഡ്രൈവിംഗ് ലൈസൻസിലെ പോലെ തന്നെയായിരുന്നു. ജീവിതത്തിലെ വലിയൊരു സംഭവമായിരുന്നു എന്നും വിനോദ് കോവൂർ പറയുന്നു.

Also Read
വൈകാരിക രംഗങ്ങളും പ്രണയ രംഗങ്ങളുമെല്ലാം പ്രണവ് ചെയ്യുമ്പോൾ തനിക്കു പല തവണ മോഹൻലാലിനെ ഓർമ്മ വന്നു : വിനീത് ശ്രീനിവാസൻ

Advertisement