വളരെ ആത്മാർഥമായി കേസ് പഠിച്ചിട്ടാണ് താൻ കോടതിയിൽ വാദിക്കാൻ പോയിരുന്നത്: തന്റെ വക്കീൽ ജീവിതത്തെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

70

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് മുഴുവൻ ആരാധകരുള്ള മലയാളത്തിന്റെ താര ചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന മമ്മുട്ടിക്ക് താരങ്ങൾക്കിടയിൽ തന്നെ നിരവധി ആരാധകരുണ്ട്.

യൂത്തും കുടുംബപ്രേക്ഷകരും തലമുറ വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരം കൂടിയാണ് മമ്മൂട്ടി. ഒരു അഭിനേതാവ് എന്നതിൽ ഉപരി ജീവിതത്തിൽ ഒരു അഡ്വക്കേറ്റ് കൂടിയാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിലും അദ്ദേഹം അഡ്വക്കേറ്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യഥാർഥ ജീവിതത്തിൽ വാദിക്കാനായി കോടതിയിൽ കയറിയതിനെ കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

കൈരളി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു മമ്മൂട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ കോളേജ് ജീവിതത്തെ കുറച്ച് പറയവെയായിരുന്നു മമ്മൂട്ടി കോടതിയെ കുറിച്ചും തന്റെ വക്കീൽ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്. കോടതിയിൽ താൻ ആത്മാർഥമായി വാദിച്ചിട്ടുണ്ടെന്നാണ് മെഗാസ്റ്റാർ പറയുന്നത്.

Also Read
താരസുന്ദരി കത്രീന കൈഫ് ധരിച്ച ഈ ഫ്രോക്കിന്റെ വില കേട്ട് ഞെട്ടി ആരാധകർ

എട്ട് വർഷം താൻ കോളേജിൽ പഠിച്ചിട്ടുണ്ടെന്നും മെഗാസ്റ്റാർ പറയുന്നു. തനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത എട്ട് വർഷങ്ങളായിരുന്നു അതെന്നും മമ്മൂട്ടി പറയുന്നു. കോഴ്‌സ് കഴിഞ്ഞ് 1 വർഷത്തോളം പ്രാക്ടീസിന് പോയി. സിനിമയിൽ എത്തുന്നതിന് മുൻപ് 6 മാസവും അതിന് ശേഷം ഒരു 6 മാസക്കാലം പ്രാക്ടീസിന് പോയിരുന്നു. വളരെ ആത്മാർഥമായിട്ടൊക്കെ കേസൊക്കെ പഠിച്ചാണ് വാദിക്കാൻ പോയതെന്നും മമ്മൂട്ടി പറയുന്നു.

സിനിമയിൽ കാണുന്നത് പോലെയാണോ റിയൽ കോടതി എന്നുള്ള ചോദ്യത്തിന് മലയാളത്തിലും ഇംഗ്ലീഷിലും കോടതിയിൽ വാദിക്കാം. പക്ഷേ നമ്മൾ സിനിമയിൽ കാണുന്നത് പോലെയൊന്നും വിചാരണ ചെയ്യാൻ കോടതിയിൽ സാധിക്കില്ല. ഒറ്റ പ്രാവശ്യം മാത്രമേ കേടതിയിൽ ചോദിക്കാൻ പറ്റുള്ളൂ. അത് നിഷേധിച്ച് കഴിഞ്ഞാൽ ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് തെളിക്കലാണ് പ്രധാന ജോലിയെന്നും താരം പറയുന്നു.

ഓർജിനൽ കോടതിയിൽ ഒരു കേസ് തീരാൻ മിനിമം ഒന്നര രണ്ട് കൊല്ലം പിടിക്കും. സിനിമയിൽ ഒരു കേസ് മൂന്ന് മിനിറ്റ് കൊണ്ട് തീരുമെന്നും മെഗാസ്റ്റാർ പറയുന്നു. കൂടാതെ തന്നെ അനുകരിക്കുന്നവരോട് ഒരു ദേഷ്യവും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി അഭിമുഖത്തിലൂടെ പറഞ്ഞു. മിമിക്രി എന്നത് ഒരു കാർട്ടൂൺ രൂപമാണ്. സാധാരണ കാർട്ടൂൺ എന്നത് മിമിക്രി പോലെയാണ്. നമ്മളുടെ ചെറിയ കുറവുകൾ ഹൈലൈറ്റ് ചെയ്താണ് കാർട്ടൂൺ വരയ്ക്കുന്നത്.

Also Read
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്

തനിക്ക് മൂക്കിന് ചെറിയ നീളമുണ്ട്. ഒരു കാർട്ടൂണിസ്റ്റ് വരയ്ക്കുമ്പോൾ അത് കുറച്ച് നീളം കൂട്ടി വരയ്ക്കും. മിമിക്രിയും അതുപോലെയാണ്. നമ്മളുടെ ചെറിയ കുറവുകൾ കാണുക്കുമ്പോൾ നമുക്ക് അത് മനസ്സിലാകും. മിമിക്രി കൊണ്ട് ഒരുപാട് പെർഫക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. അത് നമ്മൾക്കും അവർക്കും ഗുണമാണെന്ന് മമ്മൂട്ടി വ്യക്തമാക്കുന്നു.

Also Read
മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറായക്കഥ

Advertisement