കുഞ്ചാക്കോ ബോബനെ അനിയത്തിപ്രാവിലേക്ക് എടുത്തപ്പോൾ തന്റെ ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഫാസിൽ

134

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റൊമാന്റിക് നായകനാണ് ചാക്കോച്ചൻ എന്നറിയപ്പെടുന്ന കഞ്ചാക്കോ ബോബൻ. ഒരുകാലത്ത് നോട്ട് ബുക്കിന്റെ കവർപേജായോ സിനിമാ മാസികകളിൽ നിന്നും കിട്ടുന്ന ചിത്രമായോ ശരിക്കുമുള്ള ഫോട്ടോയായോ കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രമെങ്കിലും കൈയ്യിൽ സൂക്ഷിക്കാത്ത മലയാളി പെൺകുട്ടികൾ ഇല്ലെന്ന് തന്നെ പറയാമായിരുന്നു.

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഫാസിൽ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്റെ സിനിമാ പ്രവേശനം. പിന്നീട് 21ാം വയസിൽ അനിയത്തിപ്രാവ് എന്ന തന്റെ ചിത്രത്തിൽ നായകനാക്കി ഫാസിൽ ചാക്കോച്ചനെ മലയാള സിനിമയിലെ നായക നിരയിലേക്ക് എത്തിക്കുകയായിരുന്നു.

Advertisements

പിന്നീട് ഇങ്ങോട്ട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായ ചാക്കോച്ചന് ചോക്ലേറ്റ് ഹീറോ എന്ന പരിവേഷവും ലഭിച്ചു. ഇടയ്ക്ക് ഇടവേളയെടുത്ത ചാക്കോച്ചൻ വീണ്ടും മലയാളത്തിൽ സജീവമാണ്.
മടങ്ങിവരവിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളും ചാക്കോച്ചന് ലഭിച്ചു.

Also Read
അന്ന് ദേശിയ അവാർഡ് വാങ്ങാൻ സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല, കേരളത്തിൽ എത്തിയപ്പോൾ ഞാൻ മികച്ച നടനല്ലാതായി: വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ

അവസാനമിറങ്ങിയ അഞ്ചാം പാതിര മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറെന്നും 2020 ലെ ആദ്യ സൂപ്പർഹിറ്റെന്നുമുള്ള അഭിപ്രായങ്ങൾ സ്വന്തമാക്കിയിരുന്നു. അതേ സമയം അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശരിയായിരുന്നെന്ന് പറയുകയാണാ സംവിധായകൻ ഫാസിൽ ഇപ്പൾ.

സിനിമയിലേക്ക് ചാക്കോച്ചനെ വിടുമോ എന്ന് രക്ഷിതാക്കളോട് ചോദിക്കുമ്പോൾ തനിക്ക് ഉള്ളിൽ ഭയമുണ്ടായിരുന്നെന്നും ഫാസിൽ പറഞ്ഞു. കുഞ്ചാക്കോ ബോബൻ ആ സമയം ബി കോമിന് പഠിക്കുകയാണ്. അനിയത്തിപ്രാവിൽ അഭിനയിക്കുമ്പോൾ പഠനത്തിൽ നിന്ന് ബ്രേക്കെടുത്തിരുന്നു.

ഒരാളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നത് ശരിയല്ലെന്ന ഒരു ആശങ്ക എനിക്കുണ്ടായിരുന്നുവെന്ന് ഫാസിൽ പറയുന്നു. അനിയത്തിപ്രാവിലെ സുധിയാകാൻ കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തത് തന്റെ ഭാര്യയുടെ നിർദേശപ്രകാരമായിരുന്നെന്നും ഫാസിൽ വെളിപ്പെടുത്തി.

അതേ സമയം 2004ൽ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.

Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ

അനിയത്തി പ്രാവിന് പിന്നാലെ നിറം, നക്ഷത്രത്താരാട്ട്, പ്രേംപൂജാരി, മഴവില്ല്, മില്ലവള്ളിയും തേൻമാവും, ഹരികൃഷ്ണൻസ്(അഥിതി വേഷം), ഗുലുമാൽ, എൽസമ്മ എന്ന ആൺകുട്ടി, ഓർഡിനറി, ട്രാഫിക്, ടടേക്ക് ഓഫ്, ഹൗ ഓൾഡ് ആർ യൂ, സീനിയേഴ്സ്, വേട്ട, വൈറസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, ഗോഡ് ഫോർ സെയിൽ, ചിറകൊടിഞ്ഞ കിനാവുകൾ, വിശുദ്ധൻ, വലിയ ചിറകുള്ള പക്ഷികൾ, സ്‌ക്കൂൾ ബസ്, രാമന്റെ ഏദൻ തോട്ടം എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement