ഒരു വയസ്സിലെ ഗ്രൗണ്ടിൽ ഓട്ടവും നീന്തലും ട്രോളുകൾ തനിക്ക് ഏറെ ഗുണമുണ്ടാക്കി, ട്രോളൻമാർക്ക് നന്ദി: വെളിപ്പെടുത്തലുമായി മഡോണ സെബാസ്റ്റിയൻ

126

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് യുവ നായകൻ നിവിൻ പോളി നായകനായ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ സിനിമകൾ പോലെ തന്നെ ട്രോൾ കോളങ്ങളിലും മഡോണ ഇടപിടിച്ചിരുന്നു.

ഇപ്പോഴിതാ മാതൃഭൂമി കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തിൽ മഡോണ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ട്രോളന്മാർ നടിയുടെ വാക്കുകൾ ആഘോഷമാക്കുകയും ചെയ്തിരുന്നു.

Advertisements

തന്റെ കുട്ടിക്കാലത്തെ ഓർമ്മ പങ്കുവെക്കവെയാണ് നീന്തലിനെ കുറിച്ച് നടി പറഞ്ഞ്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടിൽ കൂടെ ഓടിക്കുന്നത് തനിക്ക് ഓർമ്മയുണ്ടെന്നും ഡാഡിക്ക് ഒപ്പം എത്താൻ പറ്റാത്തപ്പോൾ വിഷമം വരുമായിരുന്നുവെന്നൊക്കെ താരം പറയുന്നുണ്ട്. പിന്നെ ഒന്നര വയസ്സിൽ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താൻ പഠിപ്പിച്ചു.

അത് കൊണ്ട് തനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താൻ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാർ ഒക്കെ വന്നിട്ട് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നെന്നും അഭിമുഖത്തിൽ മഡോണ പറയുന്നു. എന്നാൽ ഈ ഭാഗം മാത്രം ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിത ട്രോളന്മാർക്ക് നന്ദി പറയുകയാണ് താരം. ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അന്നത്തെ നീന്തൻ ട്രോളുകൾ തനിക്ക് ഗുണമായെന്ന് മഡോണ പറയുന്നു. അതിന് ശേഷം പല സിനിമാക്കാരും കഥ പറയാൻ വന്നു തുടങ്ങി, പരസ്യങ്ങളിലേക്ക് വിളി വന്നു.

ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചതിന് ട്രോളൻമാർക്ക് നന്ദിയുണ്ടെന്നും മഡോണ പറയുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവർക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകൾ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നുവെന്നും മഡോണ പറയുന്നു.

Advertisement