കോളേജ് കാലഘട്ടം മുതൽ അഭിനയത്തിനുള്ള അവാർഡ് സ്വന്തമാക്കിയ മലയാളത്തിന്റെ പ്രിയനടൻ, വൈറലായി ലാലേട്ടന്റെ പഴയ ചിത്രം

28

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ പഴയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനുള്ള രണ്ടാം സ്ഥാനം മോഹൻലാൽ സ്വന്തം ആക്കിയതിന് അനുമോദിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രേക്ഷകരുടെ മനം കവരുന്നത്.

സുരേഷ് കുമാർ എന്ന വ്യക്തിയായിരുന്നു അക്കൊല്ലം മികച്ച നടനുള്ള ഒന്നാം സ്ഥാനം ലഭിച്ചത്. മോഹൻലാൽ അപ്പോൾ രണ്ടാമനായി പോയിരുന്നു. എന്നാൽ പിന്നീട് കാലത്തിന്റെ കാവ്യനീതി പോലെ മലയാള സിനിമ ഭരിക്കുന്ന ഒന്നാമനായി മാറുവാനും മോഹൻലാൽ എന്ന അതുല്യ പ്രതിഭയ്ക്ക് സാധിച്ചു.

Advertisements

കാവാലം ശ്രീകുമാറിന് ക്ലാസിക്കൽ മ്യൂസിക്കിൽ യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനം ലഭിച്ചതും ഈ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ഒന്നാമൻ ആയി മാറിയ മോഹൻലാൽ എന്ന വ്യക്തിയുടെ ജീവിതയാത്രയിൽ കോളേജ് യൂണിവേഴ്സിറ്റി കലോത്സവങ്ങളും നാടകങ്ങളും എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

അഭിനയ ജീവിതത്തിലെ ഏറ്റവും ചടുലമായ നിമിഷങ്ങൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഈ അതുല്യപ്രതിഭയുടെ തിരിഞ്ഞുനോട്ടം കൂടിയാണ് ഈ ചിത്രം. പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാലിന്റെതായി ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം.

കോവിഡ് 19 നെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ അറബിക്കടലിന്റെ സിംഹം. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ് മരക്കാർ നിർമ്മിക്കുന്നത്.

മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Advertisement