പ്രതിഫലം കുത്തനെ കുറച്ച് മമ്മൂട്ടയും മോഹൻലാലും: തീരുമാനം നിർമ്മാതാക്കളുടെ ആവശ്യത്തെ തുടർന്ന്

27

മലയാള സിനിമയിലെ മുടിചൂടാമന്നൻമാരായ രണ്ട് താരരാജക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും വാങ്ങുന്ന പ്രതിഫലവും വളരെ കൂടുതൽ ആണ്. മോഹൻലാലാണ് മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത്. 10 മുതൽ കോടി രൂപ വരെയാണ് മലയാളം സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി ഈടാക്കുന്നത്.

ബിഗ് ബ്രദറിന് പ്രതിഫലം 12 കോടി രൂപയും റാമിന് 15 കോടി രൂപയുമാണ് പ്രതിഫലം വാങ്ങിയത്. തമിഴ് സിനിമ കാപ്പനിൽ 8 കോടി രൂപക്ക് മുകളിലാണ് പ്രതിഫലമായിരുന്നത്. ടി.വി ഷോ അവതരിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങിയത് 12 കോടി രൂപയും.

Advertisements

മലയാള സിനിമയിൽ രണ്ടാമത്തെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനാണിപ്പോൾ മമ്മൂട്ടി. ബോക്സഓഫീസിൽ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ വലിയ പ്രേക്ഷകരെ നേടുക എന്ന മാജിക് മമ്മൂട്ടി ഇപ്പോഴും തുടരുന്നു. 4-5 കോടി രൂപയാണ് മമ്മൂട്ടി പ്രതിഫലമായി ഈടാക്കുന്നത്. അതേ സമയം ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കോവിഡ് മഹാമാരിയെ തുടർന്ന് മറ്റെല്ലാ സിനിമാ ഇൻഡസ്ട്രിയെ പോലെ മലയാള സിനിമയും പ്രതിസന്ധിയിലാണ്.

ഈ പ്രതിസന്ധിയെ മറികടക്കാൻ മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്നാ് പുറത്തുവരുന്ന റിപ്പോർട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത് തന്നെ രണ്ട് നടൻമാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ സിനിമാതാരങ്ങൾ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി സിനിമാ നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു.

ഇനിയും ചലച്ചിത്ര നിർമ്മാണ വിതരണവും അനിശ്ചിതാവസ്ഥയിൽ തുടർന്നാൽ 500 കോടിക്ക് മുകളിൽ നഷ്ടമുണ്ടാകും. ഈ സാഹചര്യത്തിൽ സൂപ്പർതാരങ്ങൾ ഉൾപ്പെടെ പ്രതിഫലം കുറക്കുന്ന കാര്യത്തിൽ തുറന്ന ചർച്ച ഉണ്ടാകണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാടെടുത്തത്.

പ്രതിഫലം കുറക്കണമെന്ന ആവശ്യത്തെ കുറിച്ചും ചലച്ചിത്ര നിർമ്മാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നിർമ്മാതാക്കൾ ജൂൺ 8ന് യോഗം ചേരുന്നുണ്ട്.

Advertisement