കാശ് ഒരു പ്രശ്‌നമല്ലെന്നാണ് പറയുന്നത്, ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഇയാൾക്കൊപ്പം പൊയ്‌ക്കോളൂ: ഞരമ്പന് എട്ടിന്റെ പണികൊടുത്ത് സാധിക

143

സീരിയൽ മേഖലയിലൂടെ കടന്നുവന്നു പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെ ആണ് സാധിക മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുന്നത്.

പിന്നീട് നിരവധി സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും സാധിക പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് സാധിക വേണുഗോപാൽ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സാധിക ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. സാധിക പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് തരംഗം സൃഷ്ടിക്കാർ ഉള്ളത്.

Advertisement

നിരവധി മികച്ച കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വരാറുണ്ട്. എന്നാൽ അതുപോലെ തന്നെ ധാരാളം ഞരമ്പൻമാരുടെ കമന്റുകളും വരാറുണ്ട്. നിരവധി നടിമാർ ആണ് ഇൻബോക്‌സിൽ തങ്ങൾക്ക് വരുന്ന മോശം മെസ്സേജുകൾ തുറന്നുകാട്ടി കൊണ്ട് പ്രൊഫൈലിൽ പബ്ലിക് പോസ്റ്റ് ഇടുന്നത്.

ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റിലൂടെ മലയാള സിനിമയിലെ ഒരു അസിസ്റ്റന്റ് സംവിധായകനെ തുറന്നുകാട്ടിയിരിക്കുകയാണ് സാധിക വേണുഗോപാൽ. കിഷോർ വർമ എന്ന മലയാളി അസിസ്റ്റൻറ് സംവിധായകനാണ് ഇത്തരത്തിൽ നടിക്ക് ഇൻബോക്‌സിൽ മെസ്സേജ് അയച്ചത്. അതേ സമയം പോസ്റ്റിനു താഴെ നടിയെ സപ്പോർട്ട് ചെയ്തുകൊണ്ട് എത്തുന്നത് നിരവധി ആരാധകരാണ്.

താരം ഇത്തരത്തിൽ ഒരു ദുരനുഭവം തുറന്നു പറയുന്നത് ഇത് ആദ്യമായിട്ടല്ല . സാധിക മാത്രമല്ല നിരവധി നടിമാർ ഇത്തരത്തിൽ അവർക്ക് നേരിട്ട് അനുഭവങ്ങളെ തുറന്നു കാണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.

Advertisement