എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും, എല്ലാ ഞരമ്പരൻമാരായ പുരുഷന്മാരോടും പെണ്ണായി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രം: തുറന്നടിച്ച് ജീവയുടെ അപർണ

448

നടിമാരോ മറ്റ് സെലിബ്രിറ്റികളോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് കീഴെ പലപ്പോഴും സദാചാര ആങ്ങള കളിയുമായി പലരുംരംഗത്ത് എത്താറുണ്ട്. ഉപദേശവും വിമർശവുമായി ഈ സദാചാര ആങ്ങളമാർ എപ്പോഴും സജീവമാണ്.

തങ്ങളുടെ ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിൽ ഉപദേശവുമായി എത്തുന്നവർക്ക് പലപ്പോഴും നടിമാർ ചുട്ട മറുപടിയും നൽകാറുണ്ട്. ഇപ്പോൾ ഇതാ ഏറ്റവും ഒടുവിൽ സദാചാര ആങ്ങളമാർക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത് അവതരാകൻ ജീവയുടെ ഭാര്യ അപർണയാണ്.

Advertisements

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അപർണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അപർണയുടെ പോസ്റ്റിന്റെ പൂർണരുപം ഇങ്ങനെ:

എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്, എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്.

എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും. അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യും. ഓർക്കുക..! എല്ലാ ഞരമ്പരൻമാരായ പുരുഷന്മാരോടും പെണ്ണായി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ.

നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം എന്നായിരുന്നു അപർണ കുറിച്ചത്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണ.

ജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. ഇരുവരുടെതും പ്രണയവിവാഹമാണ്. സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.

ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്. ജീവ ചേട്ടനെ ഇഷ്ടമാണെന്നും ആങ്കറിംഗ് ചെയ്യാൻ വലിയ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞ് മെസേജുകൾ വരാറുണ്ട് എന്ന് ജീവ പറഞ്ഞിരുന്നു.

Advertisement