വേദന അങ്ങനെ ഞാൻ മാത്രം സഹിച്ചാൽ പോരല്ലോ; ഭാര്യക്കും കൊടുത്തു ചെറിയ ഒരു പണി: റോൺസൺ പറയുന്നത് കേട്ടോ

325

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സീരിയൽ താരമായിരുന്നു റോൺസൺ. അടുത്തിടെയാണ്
രാക്കുയിൽ സീരിയലിലെ റോയി എന്ന കഥാപാത്രത്തിൽ നിന്നും റോൺസൺ പിന്മാറിയത്. അന്ന് മുതൽ താരത്തോട് തിരിച്ച് വരാൻ പറയുകയാണ് ആരാധകർ.

ഇപ്പോഴിതാ താനും ഭാര്യയും ടാറ്റു അടിച്ചതിന്റെ പിന്നിലെ കഥയാണ് നടൻ പറയുന്നത്. ഫേസ്ബുക്ക് പേജിലൂടെ ടാറ്റുവിന്റെ വീഡിയോയും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ മറ്റ് വിശേഷങ്ങളും റോൺസൺ കുറിച്ചു. റോൺസണിന്റെ കുറിപ്പ് ഇങ്ങനെ:

Advertisements

ഒടുവിൽ വേദന സഹിച്ചു ടാറ്റു ചെയ്യാൻ ഭാര്യ സമ്മതിച്ചു. ഒരേയൊരു കണ്ടീഷൻ. ടാറ്റു ചെയ്തെന്നു അറിയാൻ പാടില്ല. എപ്പോഴും സാരി ഉടുത്തു നടക്കുന്ന എനിക്ക് ട്രഡീഷണൽ ആയ ടാറ്റു വേണം. അങ്ങനെ 3 ടാറ്റു സീനുള്ള ഡിസൈൻ ഞാൻ കണ്ടെത്തി.

Also Read
ഷഫ്‌നക്കും സജിനും വിവാഹ വാർഷിക ആശംസകൾ നേർന്ന് ഗോപിക അനിൽ, ഒപ്പം ഞെട്ടിക്കുന്ന ഒരു സമ്മാനവും

1. ഇനി ജീവിതത്തിൽ പൊട്ടു വാങ്ങിക്കുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെർമനന്റ് പൊട്ടു 2. ഇനി ജീവിതത്തിൽ മൈലാഞ്ചി ഇടുകയും വേണ്ട. കൈയിൽ എപ്പോഴും ടാറ്റു മൈലാഞ്ചി. എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ റോൺസൻ പറയുന്നത്.

15 വർഷങ്ങൾക്കു മുമ്പാണ് എന്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത്. പിന്നീട് ഷൂട്ടിംങും ഷോ കളും ഒക്കെയായി തിരക്കോട് തിരക്ക്. ടാറ്റു ചെയ്തവർക്ക് അറിയാം ചെയ്തു കഴിഞ്ഞാൽ കുട്ടികളെ പോലെ കൊണ്ട് നടക്കണം. നനയരുത് തൊടരുത്.. ഉറക്കത്തിൽ ഒന്ന് ചൊറിഞ്ഞാൽ തീർന്നു.

അതുകൊണ്ട് തന്നെ ഒരുപാടു വർഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരുപ്പിലായിരുന്നു. അത് മാത്രമല്ല, വലിയ റിസ്‌ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ. ഇനി മാറ്റാൻ പറ്റില്ലല്ലോ. അതിനു നല്ല ഒരു ടാറ്റു ആർട്ടിസ്റ്റും വേണം ഒരു നല്ല ഡിസൈനും വേണം. ആ തിരച്ചിലുകൾക്കൊടുവിൽ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്പോൾ ആഗ്രഹമുള്ള കുറെ ടാറ്റൂകൾ ഒരുമിച്ചു ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.

ഇനി ഒരു ടാറ്റു ചെയേണ്ടി വരരുത്. മറ്റൊന്നും കൊണ്ടല്ല ഇതുണക്കി എടുക്കാൻ ഉള്ള കാത്തിരുപ്പു. പിന്നെ ഒറ്റയടിക്ക് വേദനയെല്ലാം തീരുമല്ലോ. ഞാൻ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഭാര്യക്കൊരു സംശയം. ഇത് ഇത്ര എളുപ്പാണോ എന്ന്.. അങ്ങനെ ഞാൻ മാത്രം വേദന സഹിച്ചാൽ പോരല്ലോ. ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈൻ. ആളിപ്പോ കൈയും പൊക്കിപിടിച്ചു കൈയിൽ നീരും വച്ച് ഇരുപ്പാണ്.

Also Read
പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും, കുട്ടിയുടുപ്പിട്ടില്ലെങ്കിലും യുവതലമുറയെ കൈയിലെടുത്തൊരു പെണ്ണുണ്ടായിരുന്നു, അവൾക്ക് ഭംഗിക്ക് കൺമഷിയും പൊട്ടും തന്നെ ധാരാളം: കാവ്യയെ കുറിച്ച് വൈറൽ കുറിപ്പ്

അപ്പോ ബാക്കി വിശേഷങ്ങൾ വീഡിയോയിൽ. കുറച്ചു പാത്രങ്ങൾ കഴുകാനുണ്ടേ.. എന്നുമാണ് റോൺസൻ എഴുതിയ കുറിപ്പിൽ പറയുന്നത്.

ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലായാണ് അഖിലിനെ കണ്ടെത്തിയത്. മലയാളിയും കണ്ണൂരുകാരനുമായ അഖിലാണ് റോൺസണും നീരജയ്ക്കും ടാറ്റു ചെയ്തത്. വ്യത്യസ്തമായൊരു ടാറ്റു വേണമെന്നാണ് അഖിലിനോട് പറഞ്ഞത്. മോസ്റ്റ് പവർഫുളായിട്ടുള്ള ആനിമലിന്റെ രൂപം വേണമെന്ന് പറഞ്ഞു.

സിംഹത്തിന് കൊമ്പും ചിറകും വെച്ചാൽ അതായിരിക്കും ലോകത്തെ ഏറ്റവും പവർഫുളായിട്ടുള്ള ആനിമൽ എന്നാണ് അഖിൽ പറഞ്ഞത്. അങ്ങനെയാണ് ഈ ഡിസൈൻ ചെയതതെന്നും റോൺസൺ വിശദീകരിച്ചിരുന്നതായി പറയുന്നുണ്ട്.

വീഡിയോ കാണാം.

Advertisement