ഒന്നാമൻ മോഹൻലാൽ, തൊട്ടുപിന്നിൽ മമ്മൂട്ടി, മൂന്നാമനായി ഫഹദ് ഫാസിൽ: ജനപ്രീതിയിൽ മുന്നിലുള്ള നായക നടന്മാരുടെ ലിസ്റ്റ് പുറത്ത്

101

മലയാളത്തിലെ ജനപ്രീതിയിൽ മുന്നിലുള്ള നായക നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. ആദ്യസ്ഥാനത്ത് മോഹൻലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയിൽ. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും. ഈ വർഷം ജനുവരിയിലെ ട്രെൻഡുകൾ അനുസരിച്ചുള്ള ലിസ്റ്റ് ആണിത്.

ജനപ്രീതിയിൽ മുന്നിലുള്ള മലയാളം നടന്മാരുടെ ലിസ്റ്റ് ഇങ്ങനെ. 1. മോഹൻലാൽ 2. മമ്മൂട്ടി 3. ഫഹദ് ഫാസിൽ 4. ടൊവീനോ തോമസ് 5. പൃഥ്വിരാജ് സുകുമാരൻ 6. ദുൽഖർ സൽമാൻ 7. ദിലീപ് 8. ആസിഫ് അലി 9. നിവിൻ പോളി 10. ഷെയ്ൻ നിഗം.

Advertisements

ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻലാലിന്റെ കഴിഞ്ഞ വർഷത്തെ അവസാന റിലീസ് വലിയ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചെത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരുന്നു. ഡിസംബർ 2ന് തിയറ്റർ റിലീസ് ആയിരുന്ന ഈ ചിത്രം പക്ഷേ തീയ്യറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Also Read
പലരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അമ്മ; മുഴുക്കുടിയനായ അച്ഛന്റെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറം; ആ മകൾ തിരഞ്ഞെടുത്തത് മറ്റൊരു വഴി

ലൂസിഫറിനു ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രോ ഡാഡിയാണ് 2022ൽ പ്രേക്ഷകർക്കു മുന്നിലെത്തിയ മോഹൻലാൽ ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന ആറാട്ട് ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ഫെബ്രുവരി 18ന് ആണ് ആറാട്ട് റിലീസ് ചെയ്യുന്നത്.

അതേസമയം ലിസ്റ്റിൽ 2ാം സ്ഥാനത്തുള്ള മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് അമൽ നീരദിന്റെ ഭീഷ്മ പർവ്വമാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസമെത്തിയ ടീസർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച ആവേശം ഇപ്പോഴും തുടരുകയാണ്. മാർച്ച് 3 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, കെ മധു എസ് എൻ സ്വാമി ടീമിൻറെ സിബിഐ 5, നെറ്റ്ഫ്‌ലിക്‌സിൻറെ എംടി വാസുദേവൻ നായർ ആന്തോളജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങൾ.

Also Read
രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ എന്റെ കയ്യിൽ നിന്നും കാറിന്റെ സ്റ്റീയറിങ് കൺട്രോൾ പോയി എവിടെയോ ചെന്ന് ഇടിച്ചു : പഴയ ഓർമ്മകൾ പങ്കു വച്ച് ലാലു അലക്‌സ്

ജോജി, മാലിക് എന്നീ ചിത്രങ്ങളിലൂടെ ആയിരുന്നു ലിസ്റ്റിൽ മൂന്നാമത് ഉള്ള ഫഹദ് ഫാസിൽ 2021 ൽ കൈയ്യടി നേടിയത്. അല്ലു അർജിൻ ചിത്രമായ പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ തെലുങ്കിലും ഫഹദ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement