പലരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അമ്മ; മുഴുക്കുടിയനായ അച്ഛന്റെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറം; ആ മകൾ തിരഞ്ഞെടുത്തത് മറ്റൊരു വഴി

940

ഒരു പക്ഷേ കേവലം ഒരു ലൈംഗിക തൊഴിലാളിയായി ജീവിതം അവസ്സാനിക്കുമായിരുന്ന ഒരു യുവതി തന്റെ ആത്മ സമർപ്പണവും നിശ്ചയദാർഢ്യവും കൊണ്ട് നിരവധി പേർക്ക് സംരക്ഷകയുമായി മാറിയ കഥ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്ച്ച ആയി മാറിയിരുന്നു. ടുംബ എന്നു പേരുള്ള പെൺകുട്ടി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയത് തൻറെ ജീവിത സാഹചര്യങ്ങളിൽ നിന്നും നേടിയ കരുത്തിന്റെ ആത്മവിശ്വാസ്സത്തിൽ ആയിരുന്നു.

അവളുടെ അമ്മ ഒരു ലൈംഗിക തൊഴിലാളി ആയിരുന്നു, അച്ഛൻ ഒരു മുഴുക്കുടിയനും. അത്തരം ഒരു കുടുംബത്തിൽ നിന്നും അവൾ എത്തിയത് ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന ഒട്ടനവധി പെൺകുട്ടികൾക്ക് ആശ്രയം ആയി മറാനായിരുന്നു. മദ്യപാനിയായ പിതാവിന്റെയും ലൈംഗിക തൊഴിലാളിയായ മാതാവിന്റെയും മകളായി ജനിച്ച ടുംബയുടെ ബാല്യകാലം ദുരിത പൂർണമായിരുന്നു.

Advertisements

Also Read
ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി… അങ്ങയെ പോലെ ; ലതാജിയുടെ പാട്ട് സ്വയം പാടി സൽമാൻ ഖാൻ

ടുംബയെ മറ്റുള്ളവർ നോക്കി കണ്ടത് അമ്മയെപ്പോലെ തന്നെ ആയിരുന്നു. അമ്മയുടെ വഴിയേ തന്നെ മകളും എത്തുമെന്ന ചിന്ത പലർക്കും ഉണ്ടായിരുന്നു. എന്നാൽ അമ്മ നടന്ന വഴിയിലൂടെ സഞ്ചരിക്കുവാൻ അവൾ തയ്യാറായിരുന്നില്ല. മദ്യപാനിയായ അച്ഛൻ അമ്മയെ മർദിക്കുന്ന കാഴ്ച കണ്ടു സഹിക്കാനാവാതെ പോലീസ് സ്റ്റേഷനിൽ പോയി പരാതി പറയാനുള്ള മിടുക്ക് അവൾ ചെറുപ്പത്തിലെ കാണിച്ചു.

തൻറെ മകളെ നല്ല നിലയിൽ വളർത്താനും അവൾക്ക് വിദ്യാഭ്യാസം നൽകാനുമായിരുന്നു ടുംബയുടെ അമ്മ ആ വിലക്കപ്പെട്ട ജോലി തിരഞ്ഞെടുത്തത്. എന്നിട്ടും അമ്മയുടെ കയ്യിൽ എത്തുന്ന പണം മുഴുവൻ അച്ഛൻ മദ്യപിച്ചു തീർത്തു. സമൂഹത്തിൻറെ മുന്നിൽ അപമാനിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്ത നിരവധി സാഹചര്യങ്ങൾ ചെറിയ പ്രായത്തിനുള്ളിൽത്തന്നെ അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന അവൾ തൻറെ ജീവിതത്തിൽ ഉണ്ടായ ഈ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് തീരുമാനം എടുത്തതോടെയാണ് ദിശ പിറവി കൊള്ളുന്നത്. 2005 ൽ 16 പേരുൾപ്പെടുന്ന ദിശ എന്ന പേരിലുള്ള ഒരു സംഘടന അവൾ ആരംഭിച്ചു.

അനാഥരായ കുട്ടികൾക്ക് അഭയമായി ദിശ മാറി. നിവൃത്തികേട് കൊണ്ട് ചതിയിൽ അകപ്പെട്ട പെൺകുട്ടികളെ മോചിപ്പിക്കണമെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ടുംബ ഇത്തരം ഒരു സംഘടന രൂപവത്ക്കരിച്ചത്. പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്തുക മാത്രമല്ല അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവൾക്ക് കഴിഞ്ഞു.

ഒരു പെൺകുട്ടി ചൂഷങ്ങൾക്ക് ഇരയാകാതിരിക്കാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യാൻ അവൾ ചെയ്തു. ഒരു പെൺകുട്ടിയും ജീവിത സാഹചര്യം കൊണ്ട് ചൂഷണം ചെയ്യപ്പെടരുത് എന്ന് അവൾ ആഗ്രഹിച്ചു. അതിന്റെ പരിണിതഫലമാണ് ദിശ.

Also Read
പരിപാടിയുടെ ഇടവേളകളിൽ ഭാര്യയും ഭർത്താവും ചേർന്നുള്ള റൊമാന്റിക് നിമിഷമാണല്ലോ ; അപ്സരയെ എടുത്ത് ഉയർത്തി ആൽബി : വീഡിയോ വൈറൽ

ജീവിതം ഒരു ലൈംഗിക തൊഴിലാളിയായി ജീവിച്ചു തീരുമായിരുന്ന യുവതി സ്വന്തം നിശ്ചയദാർഢ്യം കൊണ്ട് മറ്റുള്ളവർക്ക് മാർ?ഗദീപവും സംരക്ഷകയുമായി മാറിയ കഥ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ടുംബ എന്ന പെൺകുട്ടി ജീവകാരുണ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ സ്വന്തം ജീവിത സാഹചര്യങ്ങളിൽ നിന്നും ഉൾക്കൊണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെയായിരുന്നു.

ലൈം ഗിക തൊഴിലാളിയായ അമ്മയും മുഴുക്കുടിയനായ അച്ഛനും ഉൾപ്പെടുന്ന കുടുംബത്തിൽ നിന്നും ടുംബ എത്തിയത് ദുരിതം അനുഭവിക്കുന്ന പെൺകുട്ടികൾക്ക് താങ്ങും തണലുമാകാനായിരുന്നു.

Advertisement