ഭിന്നശേഷിക്കാരനായ യുവാവിന്റെ ബാങ്ക് വായ്പ അടച്ച് തീർത്ത് സുരേഷ് ഗോപി: താരം തുണയായത് കോവിഡ് കാലത്ത് കിട്ടിയ പെൻഷനും ബാങ്കുകാർ പിടിച്ചെടുത്തപ്പോൾ വലഞ്ഞുപോയ യുവാവിന്

32

കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ യുവാവിന്റെ ബാങ്ക് വായ്പ അടച്ച് തീർത്ത് സുരേഷ് ഗോപി എംപി. പുല്ലൂറ്റ് സ്വദേശിയായ അനീഷിന്റെ വായ്പ കുടിശ്ശികയായ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പലിശയുമാണ് എംപി ഇടപെട്ട് അടച്ചത്.

കമ്പ്യൂട്ടർ സ്ഥാപനം തുടങ്ങുന്നതിനാണ് അനീഷ് ഫെഡറൽ ബാങ്കിന്റെ പുല്ലൂറ്റ് ശാഖയിൽ നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്തത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് അനീഷിന് ബാങ്ക് അക്കൗണ്ടിൽ വന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ വായ്പയിലേക്ക് വരവു വെച്ച വിവരം അനീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപിയുടെ ഇടപെടലുണ്ടായത്.

Advertisements

പുല്ലൂറ്റ് സ്വദേശിയായ അനീഷിനാണു സുരേഷ് ഗോപി താങ്ങായെത്തിയത്. ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായി ഫെഡറൽ ബാങ്കിൽ നിന്നും അനീഷെടുത്ത രണ്ടരലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപി അടച്ചു തീർത്തു. അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുക ബാങ്ക് വായ്പയിലേയ്ക്കായി വരവു വെച്ച വിവരം ഫേസ്ബുക് വഴിയാണ് സുരേഷ് ഗോപി അറിഞ്ഞത്.

ഈ കാര്യം അറിഞ്ഞ ഉടനെ തന്നെ അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീർക്കുകയായിരുന്നു. കോവിഡ് 19 ലോക്ക് ഡൗണിന്റെ കാരണത്താൽ തൊഴിൽരഹിതരായ കേരളത്തിലെ ഫിലിം റെപ്പുമാരെ സുരേഷ് ഗോപി സാമ്പത്തികമായി സഹായിച്ച വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേ സമയം കാസർഗോഡിന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി കൈതാങ്ങായ സംഭവം വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് രംഗത്തെത്തിയിരുന്നു. കാസർകോഡ് ജില്ലയിലെ ആശുപത്രിക്ക് വെന്റിലേറ്റർ നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം പരസ്യമാക്കാന അദേഹം തയാറായിരുന്നില്ല.

തന്റെ അച്ഛൻ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്നാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഗോകുൽ പങ്കുവച്ച കുറിപ്പിന് പിന്തുണയുമായി ഏറെ പേർ രംഗത്തെത്തി.

Advertisement