അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ്, നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളിൽ അഭിനയിക്കുന്നില്ല: പ്രവീണയെ ശല്യപ്പെടുത്തിയ സംവിധായകനെ നിലയ്ക്ക് നിർത്തി മമ്മൂട്ടി

2751

നാൽപതിലധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.
സ്വന്തമായി നിലപാടുള്ള വ്യക്തി കൂടിയായ മമ്മൂട്ടിയുടെ രീതിയാണ് മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുക എന്നുള്ളത്.

തനിക്ക് പറയാനുള്ളത് ഏത് സാഹചര്യത്തിലായാലും വ്യക്തമായി അദ്ദേഹം പറഞ്ഞിരിക്കും. അല്ലാതെ മനസിൽ വച്ചു പെരുമാറുന്ന രീതി ഒന്നും മമ്മൂട്ടി ഇല്ല. അത് അദ്ദേഹത്തിനെ അടുത്തറിയാവുന്ന എല്ലാവർക്കും മനസിലായിട്ടുള്ള കാര്യമാണ്.

Advertisements

ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തിൽ മമ്മൂട്ടി ഒരു ഇടപെടൽ നടത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം ഇങ്ങനെ:

പ്രവീണ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകൻ എന്ന സിനിമയിൽ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉള്ളപ്പോൾ ഒരു സംവിധായകൻ പ്രവീണയെ ഫോണിൽ വിളിച്ചു.

Also Read
ശരിക്കും സമ്മതിക്കണം, അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല: മമ്മൂട്ടിയെക്കുറിച്ച് ജുവൽ മേരി

പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനിൽ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോൺ അറ്റൻഡ് ചെയ്തത്.
പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാൻ ആണ് എന്ന് പറഞ്ഞപ്പോൾ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാൻ പ്രവീണയുടെ അച്ഛൻ ആവിശ്യപ്പെട്ടു.

പക്ഷെ വിളിച്ചയാൾ അത് സമ്മതിക്കുന്നില്ല അയാൾക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങൾ തന്നോട് പറഞ്ഞാൽ മതി എന്നും അച്ഛൻ പറഞ്ഞിട്ടും വിളിച്ചയാൾക്ക് പ്രവീണയോട് സംസാരിക്കണം എന്ന തീരുമാനത്തിൽ തന്നെ വാശിപിടിച്ച് നിന്നു.

കുറേ ആയപ്പോൾ പ്രവീണയുടെ അച്ഛന് ദേഷ്യം വരാൻ തുടങ്ങി. എങ്കിൽ നിങ്ങളുടെ ചിത്രം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നുപറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. പിറ്റേന്ന് സൗഹൃദ സംഭാഷങ്ങൾക്ക് ഇടയിൽ ഇക്കാര്യം പ്രവീണ മമ്മൂട്ടിയോട് പറഞ്ഞു.

രണ്ടുമൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുള്ള സംവിധായകനാണ് ഫോൺ ചെയ്തത് എന്നും പ്രവീണ വ്യക്തമാക്കി . ഇത് കേട്ട ഉടനെ തന്നെ മമ്മൂട്ടി ആ സംവിധായകനെ വിളിച്ചു.നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളിൽ പ്രവീണ അഭിനയിക്കില്ല. അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ് എന്നും പറഞ്ഞു.

അതിനൊപ്പം തന്നെ പ്രവീണയ്ക്ക് ഒരു ഉപദേശം കൊടുക്കാനും മമ്മൂട്ടി മറന്നില്ല. ഇതുപോലെ നിറയെ കോളുകൾ വരും. നിറയെ ആളുകൾ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകൻ ഒക്കെ നോക്കി പടം തെരഞ്ഞെടുത്താൽ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും അതായിരുന്നു മമ്മൂട്ടി നൽകിയ ഉപദേശം. ഇപ്പോഴും തന്റെ ജീവിതത്തിൽ ആ ഉപദേശത്തിന് താൻ വലിയ മൂല്യം നൽകുന്നു എന്നാണ് പ്രവീണ പറയുത്.

Also Read
റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

Advertisement