ആ സ്‌കിറ്റിൽ അഭിനയിച്ചതിന്റെ പേരിൽ അന്ന് പരസ്യമായി തല്ലു കിട്ടി, നല്ല തെറിയും കേട്ടു; ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി കുടുംബവിളക്ക് മല്ലിക മഞ്ജു വിജേഷ്

680

മിനിസ്‌ക്രീൻ പ്രേക്ഷരരായ മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് മഞ്ജു വിജേഷ്. കോമഡി ഷോകളിലൂടേയും ടെലിവിഷ പരമ്പരകളിലൂടേയുമാണ് മഞ്ജു വിജീഷ് മലയാളികൾക്ക് മുന്നിലെത്തുന്നത്. തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവളും സുപരിചതയുമാണ് ഇപ്പോൾ മലയാളികൾക്ക് മഞ്ജു.

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായ കുടുംബവിളക്ക് എന്ന സിരിയലിൽ മല്ലിക എന്ന കഥാപാത്രമായും മഞ്ജു കയ്യടി നേടുന്നുണ്ട്. കുടുംബവിളക്ക് സീരിയലിൽ ശ്രീനിലയം വീട്ടിലെ ജോലിക്കാരിയായ മല്ലികയായിട്ടാണ് മഞ്ജു എത്തുന്നത്. മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന നായികയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരിയാണ് മല്ലിക.

Advertisements

സീരിയലിനൊപ്പം തന്നെ കോമഡി ഷോകളിലും സ്‌കിറ്റുകളിലുമൊക്കെ സജീവ സാന്നിധ്യമാണ് മഞ്ജു വിജീഷ്. ബാഹുബലിയുടെ റീമിക്‌സ് ആയി അവതരിപ്പിച്ച ബാബു മേസ്തിരിയുടെ സ്‌കിറ്റ് വൻ ഹിറ്റായിരുന്നു. എന്നാൽ കോമഡി ഷോകൾ ചിരികളും കയ്യടികളും മാത്രമല്ല നേടാറുള്ളതെന്നും അതു മൂലം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് മഞ്ജു പറയുന്നത്.

Also Read
ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻ താര അന്ന് തറപ്പിച്ച് പറഞ്ഞു, കാരണം എന്താണെന്ന് അറിയാവോ

ഒരു സ്‌കിറ്റിന്റെ പേരിൽ തനിയ്ക്ക് ത ല്ലും തെ റി യും കേൾക്കേണ്ടി വന്നു എന്നാണ് ഇപ്പോൾ നടിയുടെ വെളിപ്പെടുത്തൽ. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജു മനസ് തുറന്നത്. ശബരി മലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പട്ട വാർത്ത സജീവമായി നിൽക്കുന്ന സമയത്തായിരുന്നു ആ സ്‌കിറ്റ്.

എനിക്ക് ആ പുള്ളിക്കാരനെ ഒന്ന് കാണാൻ പോകണം, ആരെ എന്ന് ചോദിക്കുമ്പോൾ പതിനെട്ടാം പടിക്ക് മുകളിൽ ആരോ ഉണ്ട് എന്ന് പറഞ്ഞില്ലേ, ആ പുള്ളിക്കാരനെ. എന്നിട്ട് കൂടെ നിന്ന് സെൽഫി എടുത്ത് വൈറലാവണം എന്നൊക്കെ പറയുന്ന ഒരുതരം കഥാപാത്രത്തെയാണ് ഞാൻ ആ സ്‌കിറ്റിൽ അവതരിപ്പിച്ചത്.

അവതരിപ്പിക്കുമ്പോൾ പ്രത്യേകിച്ച് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. കൂടുതൽ പൊലിപ്പിക്കാൻ പലതും പറഞ്ഞിരുന്നു. എന്നാണ് മഞ്ജു പറയുന്നത്. എന്നാൽ പിന്നീടൊരു ദിവസം അമ്പലത്തിൽ പോയപ്പോഴാണ് ശരിയ്ക്കും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായതെന്നാണ് മഞ്ജു പറയുന്നത്. താൻ തൊഴുതു കൊണ്ടിരിയ്ക്കുമ്പോൾ പിന്നിലൂടെ വന്ന ഒരു അമ്മച്ചി തന്നെ പി ച്ചു ക യും അ ടി ക്കുകയും ചെയ്തുവെന്നാണ് മഞ്ജു പറയുന്നത്.

നീ ശബരിമലയിൽ കയറും അല്ലേടീ എന്ന് ചോദിച്ചുകൊണ്ട് തന്നെ കുറേ തെ റി വിളിക്കുകയും ചെയ്തുവെന്നാണ് മഞ്ജു പറയുന്നത്. അവരോട് താൻ അഭിനയിക്കുക ഈയിരുന്നുവെന്ന് പറഞ്ഞിട്ടൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല. തനിക്ക് അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്നും മഞ്ജു പറയുന്നു.

Also Read
ബിയർ കഴിക്കുന്നത് തുറന്നു പറഞ്ഞതിൽ കുഴപ്പമുള്ളതായി എതനിക്ക് തോന്നിയിട്ടില്ല, അതൊക്കെ സ്വകാര്യ ഇഷ്ടങ്ങൾ ആണ്; വീണാ നന്ദകുമാർ

അതേസമയം, താൻ ശരിയ്ക്കുമൊരു വിശ്വാസിയാണെന്നാണ് മഞ്ജു പറയുന്നത്. താൻ അമ്പലവാസിയായിരുന്നു എന്ന് തന്നെ പറയാം. പോവാൻ പറ്റുന്ന സമയങ്ങളിലൊക്കെ അമ്പത്തിൽ പോകറുണ്ട്. ശബരിമലയിൽ പോകുന്നതിനോട് വ്യക്തിപരമായി എനിക്കും യോജിക്കാൻ കഴിയില്ലെന്നും മഞ്ജു പറയുന്നു.

താരങ്ങളെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് പോലെ തന്നെ അവർ അഭിനയിക്കുന്നതാണെന്ന് അംഗീകരിക്കാതെ വ്യക്തിപരമായി അതിക്രമങ്ങൾ നടത്തുന്ന ആരാധകരും കുറവല്ല. ഇത്തരത്തിൽ ചില രംഗങ്ങളുടെ പേരിൽ വ്യക്തിപരമായി മോശം അനുഭവമുണ്ടാകുന്ന ആദ്യത്തെ താരമല്ല മഞ്ജു വിജീഷ്.

Advertisement