കുച്ച് കുച്ച് ഹോതാ ഹേ വീണ്ടും വരുന്നു: ഷാരൂഖ് ഖാനും റാണി മുഖർജിക്കും കജോളിനും പകരം ഈ യുവ സൂപ്പർതാരങ്ങൾ

26

ബോളിവുഡിലെ തൊണ്ണൂറുകളിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. കരൺ ജോഹർ സംവിധാനം ചെയ്ത് 1998ൽ റിലീസായ ചിത്രം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിലുണ്ട്.

രാഹുൽ, ടിന, അഞ്ജലി എന്നീ മൂന്ന് സുഹൃത്തുക്കളുടെ ത്രികോണ പ്രണയ കഥയാണ് ചിത്രം പറഞ്ഞത്.
ചിത്രത്തിൽ രാഹുൽ ആയി ഷാരൂഖ് ഖാനും, ടിന ആയി റാണി മുഖർജിയും, അഞ്ജലിയായി കജോളുമാണ് എത്തിയത്.

Advertisements

ചിത്രത്തിൽ സൽമാൻ ഖാനും മറ്റൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം വീണ്ടും ഒരുക്കണമെന്ന ആഗ്രഹത്തിലാണ് കരൺ ജോഹർ. കുച്ച് കുച്ച് ഹോതാ ഹേ വീണ്ടും ഒരുങ്ങുമ്പോൾ, പ്രധാന വേഷത്തിലെത്തേണ്ട താരങ്ങളെയും കരൺ തീരുമാനിച്ചു കഴിഞ്ഞു.

രൺവീർ സിങ്, ആലിയ ഭട്ട്, ജാൻവി കപൂർ എന്നിവരാണ് തന്റെ മനസിലുള്ളതെന്നാണ് കരൺ മെൽബൺ ഫിലിം ഫെസ്റ്റിവലിൽ വച്ച് വെളിപ്പെടുത്തിയത്. രാഹുലായി രൺവീറിനേയും, അഞ്ജലിയായി ആലിയയേയും, ടിനയായി ജാൻവിയേയുമാണ് താൻ മനസിൽ കാണുന്നതെന്നാണ് കരൺ വ്യക്തമാക്കിയത്. എന്നാൽ ചിത്രം പെട്ടെന്ന് എത്തില്ല, ആരാധകർ കാത്തിരിക്കേണ്ടി വരും.

Advertisement