സൂപ്പർതാരവുമായി രഹസ്യ വിവാഹം: വെളിപ്പെടുത്തലുമായി മോഹൻലാലിന്റെ നായിക

23

മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദർ. ഈ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയാണ് തെന്നിന്ത്യൻ നടി റജീന കസാൻഡ്ര.

തമിഴിലും തെലുങ്കിലും സജീവമായ താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സൂപ്പർതാരമായ സായ്ധരം തേജുമായുള്ള രഹസ്യവിവാഹ വാർത്തകളെ ക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് നടി.

Advertisements

സോഷ്യൽ മീഡിയയിലൂടെ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് താരത്തിന്റെ പ്രതികരണം. താൻ ഇപ്പോഴും സിംഗിളാണെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും റജീന വ്യക്തമാക്കി.

പ്രൊഫഷനിൽ അത്രയധികം തിരക്കിലായിരുന്നു താനെന്നും താരം പറയുന്നു. വിവാഹത്തെക്കുറിച്ച് തീരുമാനിച്ച് കഴിഞ്ഞാൽ അതൊരിക്കലും രഹസ്യമായി വെക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement