തിലകൻ ചേട്ടനോട് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു: തുറന്നു പറഞ്ഞ് സിദ്ധീഖ്

674

മലയാള സിനിമയിലെ അഭിനയ കുലപതി ആയിരുന്നു അന്തരിച്ച നടൻ തിലകൻ. പെരുന്തച്ചനും, കൊച്ചുവാവയു മടക്കം മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അതേ സമയം മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അദ്ദേഹത്തിന് അത്ര നല്ല ബന്ധം ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്ന അദ്ദേഹം വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തിലകനോട് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ദീഖ്. അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിർത്ത് സംസാരിച്ചതിൽ കുറ്റബോധം തോന്നിയിട്ടുണ്ടെന്നാണ് സിദ്ദീഖ് വെളിപ്പെടുത്തിയത്.

Advertisements

തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് താൻ ചെയ്തത്. അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകൾ പറഞ്ഞതായും സിദ്ദീഖ് പറയുന്നു. പിന്നീട് താൻ തിലകനോട് നേരിട്ട് തന്നെ മാപ്പു പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയിൽ തിലകൻ ചേട്ടനും നവ്യാ നായരും ഞാനുമായിരുന്നു വിധികർത്താക്കൾ.

ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാൽസല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു.

ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാൾ ചെയ്തതിനെ പകർത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്. അപ്പോൾ ഉടനെ തിലകൻ ചേട്ടൻ മൈക്കെടുത്ത് പറഞ്ഞു. സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്.

നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത എന്നും സിദ്ദീഖ് വ്യക്തമാക്കുന്നു.

കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ തുറന്നുപറച്ചിൽ.

Advertisement