അഭിനയകലയുടെ തമ്പുരാൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള ആറാമത്തെ സംസ്ഥാന അവാർഡ്, ചാക്കോച്ചന് തൽക്കാലം നിരാശ

552

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മികച്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനവുമായി കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു.

Advertisements

Also Read
അച്ഛന്‍ എപ്പോഴും പറയും അടുത്ത ജന്മത്തില്‍ എന്റെ മകളായി ജനിക്കണമെന്ന്, അച്ഛന്റെ പുനര്‍ജന്മമാണ് എന്റെ മകളെന്ന് ഞാന്‍ വിശ്വസിക്കുന്നു, സൗഭാഗ്യ പറയുന്നു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിന് എസ്. ഹരീഷാണ് തിരക്കഥ എഴുതിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. ഛായാഗ്രഹണം തേനി ഈശ്വറും എഡിറ്റിങ് ദീപു ജോസഫും ആണ് നിർവഹിച്ചിരിക്കുന്നത്.

മികച്ച നടിയായി വിൻസി അലോഷ്യസിനെ തെരഞ്ഞെടുത്തു. രേഖ എന്ന സനിമക്കാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശ്തി പത്രവുമാണ് സമ്മാനം. ഉത്തര കേരളത്തിലെ നാട്ടിൻപുറത്തുകാരിയുടെ പ്രാദേശിക തനിമയാർന്ന സവിശേഷതകളും പ്രണയവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചതിനാണ് അവാർഡെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാന് പറഞ്ഞു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.

ജിതിൻ ഐസക്ക് തോമസാണ് രേഖ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ കാത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചേഴ്‌സാണ് സിനിമയെ അവതരിപ്പിക്കുന്നത്. പ്രേമലത തൈനേരി,രഞ്ജി കാങ്കോൽ,രാജേഷ് അഴിക്കോടൻ,പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അതേ സമയം മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരിക്കുയാണ് ഇപ്പോൾ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നു. 2021 മമ്മൂട്ടിക്കാലം ആയിരുന്നുവെന്ന് ജൂറിയും ശരിവെച്ചിരിക്കുകയാണ്.

നൻപകൽ നേരത്ത്, റോഷാക്കടക്കമുള്ള മികച്ച സിനിമകളിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‌കാരം നേടിയിരിക്കുന്നത്. 1981ൽ ആണ് ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്നത്. അഹിംസ എന്ന സിനിമയിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ൽ മമ്മൂട്ടി സംസ്ഥാന തലത്തിൽ ആദ്യമായി മികച്ച നടനായി.

അടിയൊഴുക്കുകൾ എന്ന സിനിമയിലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി നേടിയത്. യാത്ര എന്ന ടിത്രത്തിയലേയും നിറക്കൂട്ടിലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‌പെഷ്യൽ ജൂറി അവാർഡും മമ്മൂട്ടിക്ക് ആയിരുന്നു. 1985ലായിരുന്നു മമ്മൂട്ടി ഇത്തരത്തിൽ അംഗീകരിക്കപ്പെട്ടത്.

വിധേയൻ, പൊന്തൻ മാട, വാത്സല്യം സിനിമകളിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാർഡ് കാഴ്ച, പാലേരി മാണിക്യം എന്നിവയിലൂടെ മമ്മൂട്ടിക്ക് യഥാക്രമം ലഭിച്ചു. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിലും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ സിനിമകളിലൂടെ 1989ൽ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.

പൊന്തൻ മാട, വിധേയൻ എന്ന സിനിമകളിലൂടെ 1993ലും മമ്മൂട്ടി പുരസ്‌കാരം നേടി. ‘ഡോ. ബാബാസഹേബ് അംബേദ്കറെ’ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം ദേശീയ തലത്തിൽ നേടി.

Also Read
പെട്ടെന്ന് എന്റെ തലയില്‍ നിന്നും വിഗ്ഗ് തെറിച്ച് കാണികള്‍ക്കിടയിലേക്ക് പോയി, അത് കണ്ട് അവര്‍ ശരിക്കും അമ്പരന്നു, രസകരമായ അനുഭവം പങ്കുവെച്ച് കോട്ടയം നസീര്‍

Advertisement