അമ്മ ഉണ്ടെങ്കിൽ ഞാൻ ഉമ്മ വയ്ക്കില്ലെന്ന് കാവ്യ വാശിപിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: സംവിധായകൻ വെളിപ്പെടുത്തുന്നു

1038

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരിയാണ് നടി കാവ്യാ മാധവൻ. കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവ പ്രേക്ഷകരും ഒരു പോലെ ആരാധിക്കുന്ന താരമാണ് കാവ്യ മാധവൻ. ബാല താരമായിട്ടാണ് കാവ്യാ മാധവൻ സിനിമയിൽ എത്തുന്നത്. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യാ മാധവൻ സിനിമയിൽ എത്തുന്നത്.

ഒന്നാം ക്ലാസിൽ പടിക്കുമ്പോഴാണ് പൂക്കാലം വരവായി എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകൾ നടിയെ തേടി എത്തുകയായിരുന്നു. 1999ൽ പുറത്ത് ഇറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ദിലീപിന്റെ നായിക ആയിട്ടായിരുന്നു കാവ്യയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ കാവ്യാ മാധവൻ ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയിൽ വൻ ഹിറ്റാവുകയായിരുന്നു.

Advertisements

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ്. കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസത്തെ കുറിച്ചാണ് സംവിധായകൻ പറയുന്നത്. കാവ്യ മാധവൻ ബാലതാരമമായി അരങ്ങേറ്റം കുറിട്ട പൂക്കാലം വരവായി സംവിധാനം ചെയ്തത് കമൽ ആയിരുന്നു.

Also Read
ഒരുമിച്ച് അഭിനയച്ചതിന് പിന്നാലെ ജോൺ എബ്രഹാമും വിദ്യ ബാലനും പ്രണയത്തിലായി? വിദ്യയ്ക്കൊപ്പം അഭിനയിക്കുന്നത് പോലും വിലക്കി ബിപാഷ; കണ്ടാൽ മിണ്ടാറില്ലെന്ന് ഗോസിപ്പ് കോളങ്ങൾ

കമലിന്റെ വാക്കുകൾ ഇങ്ങനെ:

നൂറിലധികം കുട്ടികളുടെ കൂട്ടത്തിൽ നിന്നാണ് പൂക്കാലം വരവായി എന്ന ചിത്രത്തിന് വേണ്ടി കാവ്യാ മാധവനെ തിരഞ്ഞെടുത്തത്. അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ ഞാൻ കാവ്യേ എന്ന് വിളിച്ചു. അപ്പോൾ കാവ്യ എന്നെ തിരുത്തി, കാവ്യ അല്ല കാവ്യ മാധവൻ ആണ് എന്ന് പറഞ്ഞു.

മുഖത്ത് നോക്കാൻ പറഞ്ഞപ്പോൾ കാവ്യയ്ക്ക് ഭയങ്കര നാണം. ആ നാണം കാരണമാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ തിരഞ്ഞെടുത്തത്.കാവ്യയെ അഭിനയിപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോൾ, ഒരുപാട് ടേക്ക് പോയ ഒരു രംഗമുണ്ടായി. ഒരു കുട്ടിയ്ക്ക് കാവ്യ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് സീൻ.

വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോൾ കാവ്യ എന്നെ നോക്കും. ഇങ്ങോട്ടോ നോക്കല്ലേ, ആ കുട്ടിയെ നോക്കി ചെയ്യൂ എന്ന് എത്ര പറഞ്ഞിട്ടും കാവ്യ അനുസരിച്ചില്ല. വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് ഇരിക്കുമ്പോൾ, ശരിയായോ എന്ന ചോദ്യാർത്ഥം കാവ്യ എന്നെ നോക്കും. അവസാനം ആരോ തല്ലും എന്ന് പറഞ്ഞപ്പോഴാണ് കാവ്യ ആ രംഗം ഓകെ ആക്കിയതെന്നും കമൽ പറയുന്നു.

കാവ്യാ മാധവന്റെ കരിയർ മാറ്റിയ ചിത്രമായിരുന്നു കമൻ സംവിധാനം ചെയ്ത അഴകിയ രാവണൻ. നടി ഭാനുപ്രിയയുടെ കുട്ടിക്കാലമായിരുന്നു ചിത്രത്തിൽ നടി അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരും രംഗത്തെ കുറിച്ചും കമൽ അഭിമുഖത്തിൽ പറയുന്നുണ്ട്. വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന കുട്ടിയ്ക്ക് കാവ്യ കുളക്കടവിൽ വച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

കാവ്യയോട് പറഞ്ഞപ്പോൾ ഒരു കണക്കിനും കാവ്യ സമ്മതിക്കില്ല. പിന്നീട് ലാൽ ജോസ് ഒരു വിധം പറഞ്ഞ് സമാധാനിപ്പിച്ച് ആ രംഗം എടുക്കുകയായിരുന്നു. നിബന്ധവെച്ചാണ് ആ രംഗം നടി അഭിനയിച്ചത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്പോൾ ആരും അവിടെ ഉണ്ടാവാൻ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം.

Also Read
‘ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു’; സുബി സുരേഷ് വിവാഹിതയാകുന്നു; വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചു താരം; ഉടായിപ്പ് ആണോ എന്ന് ആരാധകർ

അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറ മാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിർത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കിൽ ചെയ്യില്ല എന്ന് പറഞ്ഞു. ഒടുവിൽ അമ്മയെ മാറ്റി നിർത്തിയിട്ടാണ് ആ സീൻ എടുക്കുന്നത്, കമൽ പറയുന്നു.

Advertisement