ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളുകയായിരുന്നു, മോഹൻലാലിനെ വെച്ച് അധികം സിനിമകൾ ചെയ്യാഞ്ഞത് എന്ത് കൊണ്ടെന്ന് വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

2637

മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ബാലചന്ദമേനോൻ. ഒരു നടൻ എന്നതിലുപരി സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ ബാലചന്ദ്രമേനോൻ തന്റെ വ്യക്തമി മുദ്ര പതിപ്പിച്ചിരുന്നു.

മലയാള സിനിമയിലെ സൂപ്പർ നായികമാരായിരുന്ന ശോഭന, പാർവതി, കാർത്തിക, ആനി, നന്ദിനി തുടങ്ങി നിരവധി താര സുന്ദരികളെ മലയാള സിനിമയിൽ അവതരിപ്പിച്ച സംവിധായകൻ കൂടിയാണ് ബാലചന്ദ്ര മേനോൻ.

Advertisements

ഉത്രാടരാത്രി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടായിരുന്നു ബാലചന്ദ്ര മേനോന്റെ സിനിമാ അരങ്ങേറ്റം. സിനിമയിലെത്തും മുൻപ് കുറച്ചുനാൾ പത്രപ്രവർത്തകനായും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്നു.

അതേ സമയം മലയാളത്തിന്റെ താരാജാവ് മോഹൻലാലിനെ വെച്ച് ആദ്യകാലത്ത് ഒന്നു രണ്ട് സിനിമകൾ സംവിധാനം ചെയ്തത് ഒഴിച്ചാൽ മോഹൻലാലിനെ നായകനാക്കി ബാലചന്ദ്രമേനോൻ സിനിമകൾ ചെയ്തിട്ടില്ല. ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്ന സിനിമകളും വളരെ കുറവാണ്.

Also Read
അന്ന് ഇത്രയും ഇല്ലായിരുന്നു, ഇന്നെല്ലാം മാറി: സീരിയലുകൾ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടൻ ജയകൃഷ്ണൻ

അതേ സമയം എന്തുകൊണ്ടാണ് താൻ മോഹൻലാലുമായി അധികം സിനിമകൾ ചെയ്യാത്തത് എന്ന് ബാലചന്ദ്ര മേനോൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ചുള്ള പ്രതികരണത്തിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ:

ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാൻസ് അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ച് മോഹൻലാലിന്റെ അറുപതാം പിറന്നാൾ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഞാൻ വിനയത്തോടെ അതിൽ നിന്നു പിൻമാറി.

ഒന്നാമത് മലയാള സിനിമയിൽ ഏറ്റവും കുറച്ചു സിനിമകളിൽ മാത്രമേ ഞാൻ മോഹൻലാലുമായി സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കുള്ളിൽ വിരലിൽ എണ്ണാവുന്ന മീറ്റിങ്ങുകൾ മാത്രമേ ഉണ്ടായിട്ടുമുള്ളൂ.

ഞാനും മോഹൻലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങൾക്കിടയിൽ ഒരുപാടു സുഹൃത്തുക്കൾ ഉണ്ടായിട്ടും ആർക്കും ഞാൻ മോഹൻലാലും ഒത്ത് ഒരു സിനിമയുണ്ടാകുന്നത് എന്തു കൊണ്ടോ അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല.

എന്തിന് ഇത്രയും കാലത്തിനിടയിൽ ആഘോഷിക്കാൻ ഒരു പാട് ചടങ്ങുകൾ എനിക്കുമുണ്ടായി. ലാലിനെ പങ്കെടുപ്പിക്കാൻ ശ്രമങ്ങളും നടത്തി. പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി. ഒന്ന് രണ്ടു മീറ്റിങ്ങുകൾ തയ്യാറായി വരവേ അത് തടസ്സപ്പെടുത്താൻ എന്റെ സിനിമാ സ്‌നേഹിതർ തന്നെ പാട് പാടുന്നത് കണ്ടപ്പോൾ ഞാൻ പിന്നെ ലാലിനെ പിന്തുടരാൻ പോയിട്ടില്ല.

Also Read
ഒരു സന്തോഷ വാർത്തയുണ്ടെന്ന് അനുക്കുട്ടി, എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ആരാധകർ

സിനിമയിലെ എന്റെ നിലനിൽപ്പിനു ഞാൻ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എന്റെ സിനിമകളുടെ താരനിര പരിശോധിച്ചാൽ അറിയാം. എന്നാൽ ഞാനും ലാലും ഒത്ത ദിനങ്ങളിൽ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറൻ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

അമ്മയുടെ മീറ്റിങ്ങിൽ കാണുമ്പോഴും ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തി പെടുത്താൻ ലാൽ പണിപ്പെടുന്നതിന് ഇടയിലും പ്രസാദന്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക് കൊണ്ടും ലാൽ എന്നെ സന്തോഷവാനാക്കും എന്നായിരുന്നു ബാലചന്ദ്ര മേനോൻ പറഞ്ഞത്.

Advertisement