മമ്മൂട്ടി മാഷ്, മോഹൻലാൽ സ്റ്റുഡന്റുപോലുമല്ല: തിലകൻ അന്ന് തുറന്നടിച്ചു പറഞ്ഞത് ഇങ്ങനെ, പിന്നെ സംഭവിച്ചത്

8480

അരനൂറ്റാണ്ടായി അഭിനയരംഗത്ത് ഉള്ള മലയാള സിനിമയിലെ അഭിനയ കുലപതികൾ ആണ് താരരാജാവ് മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. പകരം വെക്കാനില്ലാത്ത താരചക്രവർത്തിമാർ ആണെങ്കിലും ഇരുവരുടേയും സഹോദരതുല്യമായുള്ള സുഹൃദ് ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്.

അതേ സമയം മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അഭിനയത്തിന്റെ കാര്യത്തിൽ താരതമ്യം പതിറ്റാണ്ടുകളായി തുടങ്ങിയതാണ്, അത് ഇന്നും തുടരുന്നു. ഇവരിൽ ആരാണ് കൂടുതൽ കേമൻ എന്ന കാര്യത്തിൽ ആർക്കും വ്യക്തമായി ഉത്തരം പറയാനാകാത്ത സ്ഥിതി തന്നെയാണ് അപ്പോഴിം ഇപ്പോഴും എല്ലാം.

Advertisements

മലയാള സിനിമയിലെ ക്ലാസ്സിക് ഹിറ്റുകളിൽ ഒന്നായിരുന്നു തനിയാവർത്തനം എന്ന സിനിമ. ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചത് മമ്മൂട്ടി ആയിരുന്നു. അതേ സമയം ഈ സിനിമയുടെ ആലോചനയിൽ സിബി മലയിലും ലോഹിതദാസും കഴിയുന്ന കാലം.

Also Read
ഞാനും കസിനും കൂടി വളരെ രഹസ്യമായിട്ടാണ് ആ പോ ൺ വീഡിയോ കണ്ടത്, പക്ഷേ അമ്മ കൈയോടെ പിടികൂടി, വെളിപ്പെടുത്തലുമായി യാഷിക ആനന്ദ്

ലോഹിതദാസിനെ സിബി മലയിലിന് പരിചയപ്പെടുത്തിയത് അന്തരിച്ച മഹാനടനായ തിലകൻ ആണ്. ചിത്രത്തിന്റെ ചർച്ച ആരംഭിച്ച സമയത്ത് സിബ മലയിലും ലോഹിതദാസും അടങ്ങുന്ന സംഘം തിലകനോട് ചോദിച്ചു ഈ സിനിമയിലെ ബാലഗോപാലൻ മാഷ് എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിച്ചാൽ നന്നാവും എന്ന്.

ഒരു നിമിഷം പോലും ആലോചിക്കാതെ തിലകൻ പറഞ്ഞു മമ്മൂട്ടി മതി എന്ന്. മോഹൻലാൽ ആയാലോ എന്ന് അപ്പോൾ അവർ തിരിച്ചു ചോദിച്ചു. അതിനും മറുപടിപറയാൻ ഒരുനിമിഷം പോലും തിലകന് ആലോചിക്കേണ്ടിവന്നില്ല മാഷ് പോയിട്ട് ഒരു സ്റ്റുഡന്റ് പോലും ആകില്ല എന്ന്. ബാലൻ മാഷിനെ അവതരിപ്പിക്കാനുള്ള ഗൗരവപ്രകൃതം മമ്മൂട്ടിക്ക് മാത്രമാണ് ഉള്ളതെന്നും മോഹൻലാലിന്റെ രൂപവും ഭാവവും ആ കഥാപാത്രത്തിനു ചേരില്ലെന്നും തിലകൻ പറയുകയായിരുന്നു.

ഇത് കേട്ട് ചിരിച്ചുകൊണ്ട് സിബി മലയിലും ലോഹിതദാസും ഉൾപ്പടെയുള്ളവർ പറഞ്ഞുഞങ്ങളുടെ മനസിലും മമ്മൂട്ടിയാണ് എന്ന്. അങ്ങനെയാണ് മമ്മൂട്ടി ബാലൻ മാഷ് ആകുന്നതും നിരവധി അവാർഡുകൾ ഈ കഥാപാത്രത്തിലൂടെ നേടിയെടുക്കുന്നതും.

എന്നാൽ പൗരുഷമുള്ളതും ഗൗരവ പ്രകൃതിയുമായ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ പാകമായ ശരീരമാണ് അന്നേ മമ്മൂട്ടിക്കെന്നും മോഹൻലാലിന് അന്നൊരു പയ്യൻ ലുക്ക് ആയിരുന്നുവെന്നും പിന്നീട് ഇതേപ്പറ്റി പറയവേ ഒരു അഭിമുഖത്തിൽ തിലകൻ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ തിലകൻ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.

അതേ സമയം ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച സിനിമയായിരുന്നു തനിയാവർത്തനം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി തനിയാവർത്തനത്തിൽ അവതരിപ്പിച്ചത്. ബാലൻ മാഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

Also Read
ആരാധകരെ ആകാംഷയിലാക്കി ഖലീഫ, പോക്കിരിരാജയ്ക്ക് ശേഷം വമ്പന്‍ ഹിറ്റടിക്കാന്‍ വൈശാഖും പൃഥ്വിരാജും ഒരുങ്ങുന്നു

Advertisement