എന്തുകൊണ്ടാണ് മോഹൻലാലിനെ വെച്ച് സിനിമയെടുക്കാത്തത്, അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് കേട്ടോ, അതിശയിച്ച് ആരാധകർ

15364

കഴിഞ്ഞ അൻപത് വർഷങ്ങളിൽ അധികമായി സിനിമാ ലോകത്തുള്ള ക്ലാസിക് സംവിധായകൻ ആണ് അവാർഡ് സിനിമകളിലുടെ സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ. സമാന്തര സിനിമകളിലൂടെ ലോകപ്രശസ്തനായ അദ്ദേഹം ഈ കാലയളവിന് ഇടയിൽ വെറും പന്ത്രണ്ടോളം സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്.

മലയാള സിനിമയിലെ അത്രയും വലിയ പ്രതിഭാശാലിയായ അടൂർ സിനിമകൾ ഒരുക്കുന്നത് കച്ചവടം ചെയ്യാനല്ല എന്നതാണ് സത്യം. ആ തികഞ്ഞ ബോധ്യമുള്ളത് കൊണ്ടാവാം അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഇത്ര പ്രസിദ്ധിയാർജിച്ചതും. അടൂർ സംവിധാനം ചെയ്ത സിനിമകലിൽ മൂന്ന് സിനിമകൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. അനന്തരവും വിധേയനും, മതിലുകളും ആയിരുന്നു ആ ക്ലാസ്സ് സിനിമകൾ.

Advertisements

ഈ ചിത്രങ്ങൾ എല്ലാം മമ്മൂട്ടിക്കും നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ, ഇത്രയും വർഷമായിട്ടും മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി അടൂർ ഒരു സിനിമ ചെയിതിട്ടില്ല. ദിലീപിനെ നായകനാക്കി വരെ സിനിമ എടുത്തിട്ടുള്ള അടൂർ ഗോപാല കൃഷ്ണൻ മോഹൻലാലിനെ നായകനാക്കി സിനിമ എടുക്കാത്തത് എന്താണെന്ന ചോദ്യം പലരും ഉയർത്തിയിട്ടുണ്ട്.

Also Read
കൂടെ അഭിനയിച്ച നടിമാരാണ് എനിക്ക് പാരകൾ, കുഞ്ചാക്കോ ബോബൻ പറഞ്ഞത് കേട്ടോ

ഒരിക്കൽ എന്തു കൊണ്ടാണ് മോഹൻലാലിനെ നായകനാക്കാത്തത് എന്ന് മാധ്യമപ്രവർത്തകർ അടൂരിനോട് ചോദിച്ചപ്പോൾ, ഞാൻ നായകന്മാർക്ക് വേണ്ടി സിനിമ ഉണ്ടാക്കുകയല്ല, സിനിയ്ക്ക് വേണ്ടി നായകന്മാരെ തിരയുകയാണ് എന്നാണ് അടൂർ പറഞ്ഞത്. തനിക്ക് മോഹൻലാലുമായി യാതൊരു പ്രശ്നവുമില്ലെന്നും അടൂർ വ്യക്തമാക്കി.

എനിക്കാരോടും ഒരു വിരോധവുമില്ല. വളരെ കുറച്ച് സിനിമകൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതിൽ തന്നെ കഥാപാത്രങ്ങൾക്ക് ചേരുന്ന അഭിനേതാക്കളെ തിരഞ്ഞെടുക്കാനല്ലേ കഴിയൂ. ചില സിനിമകളിൽ അറിയപ്പെടുന്ന അഭിനേതാക്കളുടെ ആവശ്യമില്ല. അതുകൊണ്ട് അത്തരം കാസ്റ്റിങിന് പോകാറില്ല.

സുരേഷ് ഗോപിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹം ഇതുവരെ എന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല. എന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. വളരെ കഴിവുള്ള നടനാണ് ജയറാം, എന്നിട്ടും എനിക്കയാളെ എന്റെ സിനിമയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല.

എനിക്ക് എറ്റവും ഇഷ്ടമുള്ള ദിലീപിനെ പോലും ഈ അടുത്ത കാലത്താണ് എനിക്ക് സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞത്. അത് വളരെ ഭംഗിയായി ദിലീപ ്ചെയ്തു. അല്ലാതെ എനിക്ക് നടന്മാരുമായി യാതൊരു പ്രശ്നവുമില്ല അടൂർ വ്യക്തമാക്കി.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

മൂന്ന് സിനിമകളാണ് അടൂർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയത്. അതിൽ തന്നെ വിധേയനിലെയും മതിലുകളിലെയും അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അനന്തരം ആണ് മറ്റൊരു ചിത്രം. കരിയറിൽ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് മമ്മൂട്ടി അനന്തരത്തിലെ ചെറിയ വേഷം ചെയ്തത്.

പിന്നീട് മതിലുകളിലും വിധേയനിലും നായകനായി. എപ്പോഴും മമ്മൂട്ടി പറയും, സർ എപ്പോൾ വിളിച്ചാലും ഞാൻ റെഡിയാണ് എന്ന് അടൂർ പറയുന്നു.

Advertisement