ഞാൻ മറ്റൊരു മതത്തിൽ വിശ്വസിച്ചത് കൊണ്ട് എന്റെ പപ്പ മരിക്കുമോ, പപ്പയുടെ മ ര ണ ത്തിൽ ഞങ്ങൾക്ക് കുറ്റബോധം തോന്നാറുണ്ട്; പപ്പയെ കുറിച്ചുള്ള റിമി ടോമിയുടെ വാക്കുകൾ വൈറൽ

51000

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയും എല്ലാമാണ് റിമി ടോമി. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന മീശ മാധവനിലെ പാട്ടും പാടിയാണ് റിമി ടോമി സിനിമാ പിന്നണി ഗാനരംഗത്ത് എത്തുന്നത്. മിനിസ്‌ക്രീൻ അവതാരകയായും സിനിമയിൽ നായികയായും എല്ലാം റിമി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

വിവാഹ മോചിതയായ റിമി ഇപ്പോൾ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. എന്നും ചിരിച്ച് മാത്രമേ റിമി ടോമിയെ കാണാറുള്ളു, എന്നാൽ എന്തിനും പെട്ടന്ന് ഇമോഷണൽ ആവുന്ന ആളുമാണ് റിമി. വർഷങ്ങൾക്ക് മുൻപ് കൈരളി ചാനലിലെ ജൈബി ജംഗ്ഷനിൽ ജോൺ ബ്രിട്ടാസിനോട് റിമി പപ്പയെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലാവുന്നത്.

Advertisements

ഫാദേഴ്സ് ഡേ പ്രമാണിച്ച് ചാനൽ വീണ്ടും റീ പോസ്റ്റ് ചെയ്ത വീഡിയോയിൽ പപ്പയെ കുറിച്ച് പറയുമ്പോൾ കരച്ചിൽ അടക്കാൻ കഴിയാത്ത റിമിയെ കാണാം. അമ്മയുടെ അടുത്ത് നിന്ന് ആണ് എനിക്ക് ഹ്യൂമർ സെൻസ് എല്ലാം കിട്ടിയത്. പപ്പ പൊതുവെ സംസാരിക്കുന്നത് എല്ലാം കുറവായിരുന്നു. പക്ഷെ എന്റെ വിജയങ്ങൾ എല്ലാം കാണാൻ പപ്പ ഉണ്ടായില്ല. അഭിനയിക്കുന്നത് എല്ലാം കാണണം എന്ന് ആഗ്രഹിച്ചിരുന്നു.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

പക്ഷെ പെട്ടന്നായിരുന്നു പപ്പയുടെ മ ര ണം. പപ്പയെ കുറിച്ച് പറയുമ്പോൾ ഇനി കരയില്ല എന്ന് ഞാൻ തീരുമാനിച്ചതാണ്. പക്ഷെ ചില സന്ദർഭങ്ങളിൽ കരഞ്ഞ് പോവും. അടുത്ത കാലത്ത് (ഈ അഭിമുഖം നടക്കുന്നത് 2012 ൽ ആണ്) എനിക്ക് ഫോണിൽ ഒരു മെസേജ് വന്നു, റിമീ റിമിയ്ക്ക് താങ്കളുടെ പപ്പ മ രി ച്ച തി ന്റെ കാരണം അറിയാമോ. നിങ്ങൾ അന്യമതത്തിന്റെ ആചാരങ്ങളെ വിശ്വസിച്ചില്ലേ. അതുകൊണ്ടാണ് എന്ന്.

ഞാൻ അന്യ മതത്തിൽ വിശ്വസിച്ചു എന്ന കാരണത്താൽ എന്റെ അച്ഛൻ മ രി ക്കുമോ. ഇത്രയും ക്രൂ ര മാ യി മനുഷ്യന്മാർ ചിന്തിയ്ക്കുമോ. പപ്പയെ കുറച്ച് കൂടെ ഞങ്ങൾക്ക് ശ്രദ്ധിയ്ക്കാമായിരുന്നു. നേരത്തെ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടായിരുന്നു അത്രെ. പക്ഷെ ഞങ്ങൾക്ക് അതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു.

അൻപത്തേഴ് വയസ്സ് മാത്രമേ പപ്പയ്ക്ക് ഉണ്ടായിരുന്നുള്ളൂ, വളരെ ചുറു ചുറുപ്പോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പെട്ടന്ന് ഒരു ദിവസം ഹൃദയ സ്തംഭനം ഉണ്ടാവുകയായിരുന്നു. ചിലപ്പോഴൊക്കെ പപ്പയുടെ മ ര ണ ത്തിൽ ഞങ്ങൾക്ക് കുറ്റബോധം തോന്നാറുണ്ട്.

അന്ന് ഞങ്ങൾ പെട്ടന്ന് പപ്പയെ ആശുപത്രിയിൽ കൊണ്ടുപോയി, വേണ്ടത് ഒക്കെ നോക്കി നടത്തിയിരുന്നുവെങ്കിൽ, ബ്ലോക്ക് ഉണ്ടായിരുന്നു എങ്കിൽ അത് മാറ്റാനുള്ള ചികിത്സ ചെയ്തിരുന്നുവെങ്കിൽ ഒരു പക്ഷെ പപ്പയെ തിരിച്ചു കിട്ടുമായിരുന്നു. പക്ഷെ അറിയില്ല ദൈവ നിശ്ചയം അതായിരുന്നിരിയ്ക്കാം എന്നാണ് റിമി ടോമി പറഞ്ഞത്.

Also Read
എന്റെ അഭിനയം കണ്ട് നാഗവല്ലി എന്ന് വരെ എഴുതി വെച്ചു, അഭിനയവുമായി ഒരു ബന്ധവുമില്ലായിരുന്നു, അപ്പന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് നടി രാധിക പറയുന്നു

Advertisement