ഈ പാട്ട് ഇത്രയും സൂപ്പർ ആയിരുന്നോ, 25 വർഷം വേണ്ടി വന്നു എനിക്കത് മനസ്സിലാവാൻ, താൻ അഭിനയിച്ച ആ ഗാനത്തെ കുറിച്ച് ശോഭന

3349

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ ലോകത്ത് എത്തി പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായി മാറിയ താരമാണ് ശോഭന. തെന്നിന്ത്യൻ ഭാഷയിൽ ആകാമാനം അഭിനയിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെ ആയിരുന്നു.

നിരവധി സൂപ്പർഹിറ്റ് സിനിമകളിലേ മികച്ച നായിക വേഷങ്ങൾ ചെയ്തിട്ടുള്ള നടി ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങളും തേടി എടുത്തിട്ടുണ്ട്. ഒന്നിന് ഒന്ന് മികച്ച വേഷങ്ങൾ ആയിരുന്നു മലയാള സിനിമയിൽ ശോഭനയെ തേടിയെത്തിയിരുന്നത്.

Advertisements

അത്തരത്തിൽ ഉള്ള ഒരു മികച്ച വേഷമായിരുന്നു നടി ഫാസിലിന്റെ മണിചിത്രത്താഴ് എന്ന സിനിമയിൽ അവതരിപ്പിച്ചത്.
ഈ ചിത്രത്തിലെ നടിയുടെ ഗംഗ എന്ന കഥാപാത്രവും ഗംഗ നാഗവല്ലി ആയി മാറുമ്പോഴുള്ള പകർന്നാട്ടവും ഒരു മുറൈ വന്തു പാർത്തായ എന്ന പാട്ടും മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്തത് ആണ്.

മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന മണിച്ചിത്രത്താഴിലെ ഒരു പാട്ടിനെ കുറിച്ച് ശോഭന നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയിലെ വരുവാനില്ലാരുമീ വിജനമാം എന്ന ഗാനത്തെ കുറിച്ചാണ് ശോഭനയുടെ തുറന്നു പറച്ചിൽ.

Also Read
വിദ്യാസാഗറിന്റെ ജീവന്‍ രക്ഷിക്കാനായി മീന കയറി ഇറങ്ങാത്ത ക്ഷേത്രങ്ങളില്ല, ദാതാവിനെ തേടി ഏറെ അലഞ്ഞു; സുരേഷ് ഗോപിയേയും കണ്ടു; ഒന്നും ഫലം കണ്ടില്ലെന്ന് സുഹൃത്ത്

ഈ ഗാനം ഇത്ര മനോഹരം ആണെന്ന് തനിക്ക് മനസിലാക്കാൻ 25 വർഷങ്ങൾ വേണ്ടി വന്നു എന്നാണ് നടി പറയുന്നത്.
മണിച്ചിത്രത്താഴിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഒരു മുറൈ വന്തു പാർത്തായും അതുകഴിഞ്ഞാൽ പഴംതമിഴ് പാട്ടും ആയിരുന്നു ഇതുവരേയും എന്നാണ് ശോഭന പറയുന്നത്.

എന്നാൽ സിനിമ ഈയിടെ വീണ്ടും കണ്ടതോടെ വരുവാനില്ലാരുമീ എന്ന ഗാനത്തിൽ മയങ്ങിപ്പോയെന്നാണ് ശോഭന പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആയിരുന്നു ശോഭനയുടെ തുറന്നു പറച്ചിൽ. വരുവാനില്ലാരുമീ അത്രയും മനോഹരമായ വരികൾ, ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്.

25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്‌സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എന്റെ പ്രിയ ഗാനങ്ങൾ. ഈ മനോഹര ഗാനം ഇപ്പോഴേ ഞാൻ അഭിനന്ദിച്ചിട്ടുള്ളൂ എങ്കിലും, പ്രേക്ഷകർ വളരെ മുമ്പു തന്നെ അതിന്റൈ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്.

ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം, എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു, ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു എന്നായിരുന്നു ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേ സമയം ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 1993 ഡിസംബർ 25നാണ് തിയറ്ററുകളിൽ പ്രദർശനത്തി എത്തിയത്.

Also Read
സിനിമയില്‍ എത്തിയത് എളുപ്പത്തിലാണ്; അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത്; എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുതെന്നാണ് ആഗ്രഹമെന്ന് ആന്‍ അസ്റ്റിന്‍

മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, വിനയപ്രസാദ് തുടങ്ങിയവരാണ് മണിച്ചിത്രത്താഴിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 1993 ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിന് ഉള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ഈ ചിത്രം നേടിയിരുന്നു.

തിയ്യറ്ററുകളിൽ തകർപ്പൻ വിജയെ നേടിയെടുത്തിരുന്ന ഈ ചിത്രം തമിഴിലേക്കും ഹിന്ദിയലേക്കും എല്ലാം റീമേക്കും ചെയ്തിരുന്നു. സിനിമയുടെ തമിഴ് റീമേക്കിൽ രജനികാന്തും ജ്യോതികയും നയൻതാരയും ആയിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.

Advertisement