അങ്ങനെ ചോദിക്കുന്നവരെ എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ, അവർക്ക് മറുപടി കൊടുക്കാറുമില്ല: തുറന്നടിച്ച് നമിതാ പ്രമോദ്

60

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നടി നമിത പ്രമോദ്. മിനിസ്‌ക്രീനിൽ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലെത്തിയത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

Advertisements

ഹിറ്റ്‌മേക്കറായരുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയിൽ തുടക്കം കുറിച്ചത്. നിവിൻപോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്.

പിന്നീട് ജനപ്രിയൻ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽഖറിന് ഒപ്പം വിക്രമാദിത്യൻ തിടങ്ങിയ സിനിമകളിലും ഓർമ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.

ഇതുവരെ മുന്നിൽ വന്നിരുന്ന സിനിമകളുടെ ടീം നോക്കി സിനിമ തെരഞ്ഞെടുത്തിരുന്ന താൻ നായിക എന്ന നിലയിൽ തനിക്ക് പെർഫോം ചെയ്യാനുള്ള സിനിമകളാണ് ഇനിമുതൽ സ്വീകരിക്കുന്നതെന്ന് തുറന്നു പറയുകയാണ് നമിത ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നമിതയുടെ വെളിപ്പെടുത്തൽ.

നമിത പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ:

നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനം ചില അകന്ന ഫാമിലി മെമ്പേഴ്സിന്റെയൊക്കെ ചോദ്യങ്ങൾ ആണ്. ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ ചിലരുടെ ചോദ്യം ഉടനെ തുടങ്ങും. ഇനി എന്നാണ് അടുത്ത സിനിമ?’ ഇപ്പോൾ സിനിമയില്ലേ? എന്നൊക്കെയുള്ള ചോദ്യം.

അത് എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ. അങ്ങനെ ചോദിക്കുന്നവർക്ക് മറുപടി കൊടുക്കാറുമില്ല. അവരെ മൈൻഡ് ചെയ്യാറുമില്ല. ഞാൻ സിനിമയുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങൾക്കും അഭിപ്രായം വിളിച്ചു ചോദിക്കുന്നത് ലാലു അങ്കിളിനോടാണ് (ലാൽ ജോസ്).

ആദ്യമൊക്കെ ടീമും, ബാനറും നോക്കിയാണ് ഓരോ സിനിമകൾ തെരെഞ്ഞെടുത്തിരുന്നത്. ഇപ്പോൾ എന്റെ കഥാപാത്രത്തിന്റെ പ്രധാന്യമൊക്കെ ഞാൻ നോക്കും. തുടക്കകാലത്ത് എനിക്ക് എന്റെ ആദ്യ രണ്ടു സിനിമകളിൽ എന്റെ ശബ്ദം ഉപയോഗിക്കാൻ കഴിഞ്ഞില്ല. എന്റെ വോയിസ് ആണുങ്ങളെ പോലെയാണ് എന്നതായിരുന്നു കാരണമെന്നും നമിത പറയുന്നു.

Advertisement