അമ്മയെ തകർത്തു കൊണ്ടല്ല പുതിയ സംഘന പ്രവർത്തിക്കേണ്ടത്: ഡബ്യുസിസിയെ കുറിച്ച് ഉർവ്വശി

86

വർഷങ്ങളായി തെന്നിന്തയ്ൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിനുള്ളിൽ കടന്നു കൂടിയ താരം. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് നടി.

1980-90 കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ഉർവശി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. വ്യത്യസ്ത സിനിമ ജനറേഷന്റെ ഭാഗമാകാൻ ഉർവശിക്ക് കഴിഞ്ഞിരുന്നു. ചെയ്ത എല്ലാ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നാണ് ഉർവശി പറയുന്നത്.

Advertisements

തെന്നിന്ത്യൻ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഉർവശിയുടേത്. സിനിമയിൽ ചുവട് ഉറപ്പിച്ച് സമയം മുതൽ തന്നെ വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളാണ് നടിയെ തേടിയെത്താറുള്ളത്. ടൈപ്പ്കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടിയാണ് ഉർവശി. കോമഡി, സീരീയസ്, റൊമാൻസ് ഇവയെല്ലാം അതിന്റേതായ തന്മയത്വത്തോട് കൂടിയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഇത് തന്നെയാണ് താരത്തെ എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. കൂടാതെ മറ്റ് നടിമാർ ഏറ്റെടുക്കാൻ മടിക്കുന്ന പല കഥാപാത്രങ്ങളും ധൈര്യപൂർവ്വം നടി ഏറ്റെടുത്ത് കയ്യടി വാങ്ങാറുണ്ട്. മുൻനിര നായികയായി തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു അൽപം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഈ ലോക്ക് ഡൗൺ സമയം പ്രേക്ഷകർക്ക് ഇടയിൽ ഏറ്റവും അധികം ചർച്ചയായ നടിയാണ് ഉർവശി. തിയേറ്ററുകൾ അടഞ്ഞ് കിടക്കുന്ന സമയം ഓൺലൈൻ റിലീസിലൂടെ മികച്ച രണ്ട് ചിത്രമാണ് താരത്തിന്റേതായി പുറത്ത് എത്തിയത്. സൂരരൈ പോട്ര്, മൂക്കൂത്തി അമ്മൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം വമ്പൻ പ്രശംസയാണ് നേടിയെടുത്തത്.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താര സംഘടനയായ അമ്മയെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് ഉർവശി ഇപ്പോൾ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുതെന്നും ആണ് ഉർവശിയുടെ അഭിപ്രായം. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ. സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്.

വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല, എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടുപേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്.

അമ്മപോലൊരു സംഘടനയെ തകർത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനമെന്നും ഉർവ്വശി വ്യക്തമാക്കി.

Advertisement