അച്ഛന്റെ വേദനിപ്പിച്ചിങ്കെിൽ മാപ്പ്: നെടുമുടി വേണുവിനോട് മാപ്പ് ചോദിച്ച് തിലകന്റെ മകൾ

22

അന്തരിച്ച മലയാളത്തിന്റെ മഹാ നടൻ തിലകൻ ജീവിച്ചിരുന്ന കാലത്തു പ്രശസ്ത നടൻ നെടുമുടി വേണുവുമായി നല്ല ഒരു ബന്ധം ആയിരുന്നില്ല പുലർത്തിയിരുന്നത്. നടൻ തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കം സിനിമാ മേഖലിയിൽ വലിയ ചർച്ചയായിരുന്നു.

തിലകന്റെ മരണത്തിന് ശേഷം ഇതാ ആ പിണക്കങ്ങളെല്ലാം അലിഞ്ഞ് ഇല്ലാതിയിരിക്കുന്നു. തിലകന്റെ മകൾ സോണിയ തിലകന്റെ പേരിൽ നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞു. തന്നെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കാൻ നെടുമുടി വേണു ശ്രമിച്ചിരുന്നതായി ഒക്കെ തിലകൻ പരസ്യമായി പറഞ്ഞിട്ടുണ്ട്.

Advertisements

നെടുമുടി വേണുവിനെ കുറിച്ച് പല മാധ്യമ അഭിമുഖങ്ങളിലും തിലകൻ വളരെ നെഗറ്റീവ് ആയാണ് പരാമർശിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തിലകന്റെ മകൾ അച്ഛന്റെ മരണ ശേഷം നെടുമുടി വേണുവിനോട് മാപ്പു ചോദിച്ചു രംഗത്ത് വന്നിരിക്കുകയാണ്. കോട്ടൺഹിൽ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

സോണിയയുടെ ആശംസാ പ്രസംഗത്തിലായിരുന്നു മാപ്പ് പറച്ചിൽ. സോണിയയുടെ വാക്കുകൾ കേട്ട നെടുമുടി കസേരയിൽ നിന്ന് എഴുന്നേറ്റ് അവരെ ആശ്വസിപ്പിച്ചു. നെടുമുടി വേണുവായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.

സോണിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

വേണു സാർ ഇരിക്കുന്ന ഈ വേദിയിൽ ഒരു കാര്യം പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് സോണിയ തിലകൻ തന്റെ വാക്കുകൾ ആരംഭിച്ചത്. സോണിയയുടെ വാക്കുകൾ ഇങ്ങനെ, ”എന്റെ അച്ഛനും വേണു സാറും തമ്മിൽ സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ശത്രുതയും എല്ലാർക്കുമറിയാം.

ആ തർക്കം കൊടുമ്പിരി കൊണ്ടിരുന്ന നാളുകളിൽ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂർക്കാവിലുള്ള എന്റെ ക്ലിനിക്കിൽ ചീകിൽസയ്ക്കു വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകൾ. പക്ഷേ , അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാനെത്രയോ ചെറുതായി എന്നെനിക്കു തോന്നി.

ആ വാക്കുകൾ ഇങ്ങനെയായിരുന്നു. തിലകൻ ചേട്ടനും എന്റെ ഭർത്താവും പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവും. നമ്മുടെയിടയിൽ അതൊന്നും ഉണ്ടാവരുത്. ക്ലിനിക്കിൽ നിന്നും ഇറങ്ങാൻ നേരം അവർ പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടിൽ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാൻ പോയി.

ഊഷ്മളമായ സ്നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകൾ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു.’ വേണു സാർ ഇരിക്കുന്ന ഈ വേദിയിൽ ഒരു കാര്യം പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മിൽ സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ശത്രുതയും എല്ലാർക്കുമറിയാം.

ആ പ്രശ്നം ഉള്ളപ്പോൾ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂർക്കാവിലുള്ള എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകൾ. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി.

‘തിലകൻ ചേട്ടനും എന്റെ ഭർത്താവും തമ്മിൽ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമുക്കിടയിൽ അതൊന്നും ഉണ്ടാവരുതെന്നും’ ക്ലിനിക്കിൽ നിന്ന് ഇറങ്ങാൻ നേരം അവർ പറഞ്ഞു. ‘സോണിയ ഞങ്ങളുടെ വീട്ടിൽ വരണം. ക്ഷണിക്കുന്നു’. അടുത്തൊരു ദിവസം ഞാൻ പോയി. ഊഷ്മളമായ സ്നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകൾ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു’- സോണിയ പറഞ്ഞു.

വാക്കുകൾ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ നെടുമുടി വേണു എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിച്ചപ്പോൾ ആർദ്രമായ മനസ്സോടെ സദസ്സും അത് നോക്കി നിന്നു . ലോഹിതദാസ് തിരക്കഥ എഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു.

തിലകൻ തന്നെയാണ് ഒരിക്കൽ ആരോപണം ഉന്നയിച്ചത്. തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ അവസരം നിഷേധിച്ചെന്ന തിലകന്റെ ആരോപണം തെറ്റാണെന്ന് ലോഹിതദാസ് തന്നെ ഒരിക്കൽ പ്രതികരിച്ചിരുന്നു.

Advertisement