നിറ ചിരിയോടെ ഭാര്യയേയും മക്കളെയും ചേർത്തുപിടിച്ച് സുരേഷ് ഗോപി; പ്രിയ താരത്തിന്റെ പുതിയ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

787

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ൽ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവൽ, പാപ്പൻ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറികൊണ്ടരിക്കുന്ന പുതിയ സിനിമ.

Advertisements

അതേ സമയം വളരെ അപൂർവ്വമായി മാത്രമാണ് കുടുംബ സമേതമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. സുരേഷ് ഗോപിയുടെ മക്കളിൽ സിനിമയിലെത്തിയ മകൻ ഗോകുൽ സുരേഷിനെ മാത്രമാണ് മലയാളികൾക്ക് അടുത്ത് പരിചയം.

Also Read
സിനിമാ സീരിയൽ രംഗത്ത് നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടെയും ദാമ്പത്യം വിജയിച്ചിട്ടില്ല, തന്റെ വിവഹമോചന വാർത്തകൾക്കിടെ അനുശ്രി പറഞ്ഞത് കേട്ടോ

ഇപ്പോഴിതാ മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സുരേഷ് ഗോപിയുടെ പുതിയ ഒരു ചിത്രമാണ് വൈറൽ ആയി മാറുന്നത്. ഗോകുൽ സുരേഷ് പകർത്തിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കും രാധികയ്ക്കുമൊപ്പം ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരെയും കാണാം.

താരത്തിന്റെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അതേ സമയം അടുത്തിടെ സുരേഷ് ഗോപിയുടെ മകൻ മാഡ്ഡി എന്നു വിളിക്കുന്ന മാധവന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

മക്കൾ തന്റെ പേരിലല്ലതെ സ്വന്തം പ്രയത്‌നത്താലും കഴിവിലും ഉയർന്നു വരണം എന്ന് ആഗ്രഹിക്കുന്ന ഒരച്ഛനാണ് സുരേഷ് ഗോപി. മകൻ ഗോകുലിന്റെ സിനിമായാത്രയിൽ ഒരു തരിമ്പ് പോലും താൻ സഹായിച്ചിട്ടില്ല എന്ന് ഒരിക്കൽ സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു. ഞാൻ എന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല.

അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസികമായി പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു.

അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണം ആയിരുന്നു എന്ന് തോന്നി എന്നായിരുന്നു മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്.

അതേ സമയം മുൻപ് ചിലഅഭിമുഖങ്ങളിൽ ഗോകുൽ സുരേഷും അച്ഛന്റെ ഈ പ്രകൃതത്തെ കുറിച്ച് സംസാരിച്ചിട്ട് ഉണ്ട്. അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവേണ്ട. ഇങ്ങനെ വളർന്നാൽ മതി, ഞാനൊക്കെ വളർന്ന പോലെ പതിയെ വളർന്നാൽ മതിയെന്നായിരുന്നു അച്ഛന്റെ പ്രതികരണം എന്നാണ് ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞത്.

Also Read
വിവാഹത്തിന് ശേഷം 10 വര്‍ഷത്തെ നീണ്ട ഇടവേള, തിരിച്ചുവരവിനൊരുങ്ങി സജിത ബേട്ടി, ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്ന് താരം!

അച്ഛൻ കൊണ്ട വെയിലാണ് മക്കൾക്ക് കിട്ടുന്ന തണൽ എന്നു പറയാറുണ്ടല്ലോ എന്റെ അച്ഛൻ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാൻ വെയിൽ കൊണ്ട് വളരാൻ വേണ്ടി തന്നെ. കഷ്ടപ്പാടുകൾ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം.

ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണൽ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാൻ കഴിയണം ജീവിതത്തെ നേരിടാൻ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈൻ. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛൻ എപ്പോഴെങ്കിലും വാക്കാൽ പറഞ്ഞ കാര്യങ്ങളല്ല. എനിക്കെന്റെ അച്ഛനെ അറിയാം. അച്ഛനെ കണ്ട് ഞാൻ മനസ്സിലാക്കിയ കാഴ്ചപ്പാടുകൾ ആണിതെല്ലാം എന്നും ഗോകുൽ വ്യക്തമാക്കിയിരുന്നു.

Advertisement