ഇന്നും ഞാൻ അന്തസ്സോടെ പറയും എന്റെ അച്ഛൻ കൂലിപ്പണിക്കാരൻ തന്നെയാണ്: ഗ്രേസ് ആന്റണിയുടെ വാക്കുകൾ വൈറൽ

41

ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ പോപ്പുലർ ആയ നടി ആണ് ഗ്രേസ് ആന്റണി. അതിനു ശേഷം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം ഈ നടിയെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയാക്കി മാറ്റി. ഇപ്പോഴിതാ പ്രതി പൂവൻ കോഴി എന്ന ചിത്രത്തിലെ പ്രകടനവും ഈ നടിക്ക് വലിയ പ്രശംസ നേടിക്കൊടുക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സ് കണ്ടു സത്യൻ അന്തിക്കാടും, വിജയ് സേതുപതിയും അഭിനന്ദിച്ച കാര്യം പറയുമ്പോൾ സന്തോഷം കൊണ്ട് ഈ നടിയുടെ കണ്ണ് നിറയുന്നു. വളരെ ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു ഗ്രേസ് ആന്റണിയുടെ ആഗ്രഹം.

Advertisements

അന്നത് പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി ചിരിച്ചു. അച്ഛൻ ആന്റണി ഒരു കൂലിപ്പണിക്കാരൻ ആണെന്ന് പറഞ്ഞപ്പോഴും അത് തന്നെ പ്രതികരണം. പക്ഷെ ഗ്രേസ് ആന്റണി ഇന്നും അന്തസ്സോടെ തന്നെ പറയും തന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആണെന്ന്. അച്ഛൻ കൂലിപ്പണിക്കാരനാണെന്നു താൻ പറഞ്ഞത് അന്തസ്സോടെയാണ് എന്നും ഒരിക്കലും തനിക്കതു കുറവായി തോന്നിയിട്ടില്ല എന്നും ഗ്രേസ് പറയുന്നു.

ഗ്രേസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ,

ഇന്നും ഞാൻ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ്. മനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് ഗ്രേസ് ആന്റണി ഇത് തുറന്നു പറയുന്നത്. ജീവിതത്തിൽ പണമില്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് തന്നെ ഇന്ന് ഇവിടെ എത്തിച്ചത് എന്ന് ഗ്രേസ് പറയുന്നു.

തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഉണ്ടാവില്ല എന്നാണ് ഗ്രേസ് പറയുന്നത്. കാരണം അവരാണ് മനസ്സിലെ ആ തീ കൊളുത്തി തന്നത് എന്ന് ഗ്രേസ് സൂചിപ്പിക്കുന്നു. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും നാടോടിനൃത്തവും പഠിച്ചിട്ടുള്ള ഗ്രേസ് സാമ്പത്തികം ഇല്ലാത്തതു കൊണ്ട് മാത്രം നൃത്തം ചെയ്യുന്നതിൽ നിന്ന് പിൻവാങ്ങിയതാണ്.

നിഷ സുഭാഷ് എന്ന അദ്ധ്യാപിക, കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ ഉള്ള വിഷ്ണു എന്ന അധ്യാപകൻ എന്നിവർ നൽകിയ പിന്തുണയും സ്‌നേഹവുമാണ് തന്നെ ഇവിടെ വരെ എത്തിച്ചതിൽ നിർണ്ണായകമായ മറ്റൊന്ന് എന്നും ഗ്രേസ് ഓർത്തെടുക്കുന്നു. സുഡാനി ഫ്രം നൈജീരിയ ചെയ്ത സക്കരിയയുടെ ഹലാൽ ലൗ സ്റ്റോറിയിൽ പ്രധാന വേഷം ചെയ്യുകയാണ് ഇപ്പോൾ ഗ്രേസ് ആന്റണി.

Advertisement