വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്, മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണ്: കേശുവിനെ കുറിച്ച് സത്യൻ അന്തിക്കാട്

113

മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കിയ ചിത്രമാണ് ‘കശു ഈ വീടിന്റെ നാഥൻ. കഴിഞ്ഞ ദിവസം ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ ഒടിടിയായി ഈ ചിത്രം റിലീസിന് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.

മികച്ച കോമഡി രംഗങ്ങളുമായി ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്. 67കാരനായ കേശുവായി ദിലീപ് എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഉവർവശി ആയിരുന്നു. സിനിമയിലെ സഹപ്രവർത്തകർക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീം സംഘടിപ്പിച്ചിരുന്നു. ഈ അവസരത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.

Advertisements

വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പെർഫോമൻസാണ് കേശു ഈ വീടിന്റെ നാഥൻ. ഈ സിനിമയിൽ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം എന്നായിരുന്നു പ്രിവ്യു കണ്ടിറങ്ങിയ സത്യൻ അന്തിക്കാട് പറഞ്ഞത്.

Also Read
മൗനരാഗം സീരയലിലെ കല്യാണുമായുള്ള പ്രണയം, തുറന്നു പറഞ്ഞ് പ്രതീക്ഷ, നടിയുടെ വാക്കുകൾ ഇങ്ങനെ

അതേ സമയം വളരെക്കാലത്തിനു ശേഷമാണു ഒരു കംപ്ലീറ്റ് ഫാമിലി കോമഡി ചിത്രവുമായി ജനപ്രിയ നായകൻ ദിലീപ് എത്തുന്നത് എന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ൗ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ സജീവ് പാഴൂർ ആണ്.

ഉർവശി നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീപ്, ഡോക്ടർ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദിലീപ് അവതരിപ്പിക്കുന്ന കേശു എന്ന വൃദ്ധ കഥാപാത്രത്തിന്റെ ജീവിതവും കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ സമ്മാനിച്ച നാദിർഷ ഇത്തവണ ഒരു ഗംഭീര ഫാമിലി ചിത്രമാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ, തന്റെ പരിചയ സമ്പത്തു ഉപയോഗിച്ച് കൊണ്ട് നാദിർഷ പുലർത്തിയ കയ്യടക്കമാണ് കേശു ഈ വീടിന്റെ നാഥൻ എന്ന ഈ ചിത്രത്തിന്റെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

സജീവ് പാഴൂർ എന്ന പരിചയ സമ്പന്നന്റെ മികച്ച തിരക്കഥ കൂടി ലഭിച്ചപ്പോൾ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകൻ എന്ന നിലയിൽ നാദിർഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രസകരമായ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും കുടുമ്പ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാഖ്യാന ശൈലിയുമുള്ള ഒരു കംപ്ലീറ്റ് എന്റർടൈനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read
അനൂപിന് ഇഷ സ്വന്തമാവാൻ ഇനി ദിവസങ്ങൾ മാത്രം; കാമുകി ഡോ. ഐശ്വര്യയുമായുള്ള വിവാഹ തീയ്യതി പുറത്ത് വിട്ട് അനൂപ് കൃഷ്ണൻ

പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം അവരുടെ മനസ്സിൽ തൊടുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. കാമ്പുള്ള കഥ പറയുന്ന ഒരു എന്റെർറ്റൈനെർ ആക്കി ഈ ചിത്രത്തെ മാറ്റാൻ നാദിർഷ സജീവ് പാഴൂർ ടീമിന് സാധിച്ചു. ഈ ചിത്രത്തിനായി ദിലീപ് നടത്തിയ ഞെട്ടിക്കുന്ന മേക് ഓവറും കയ്യടി നേടുന്നുണ്ട്.

വയസ്സനും പിശുക്കനുമായ കേശു ആയി ദിലീപ് നൽകിയത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല. രത്നമ്മ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഉർവശി ഒരിക്കൽ കൂടി തന്റെ വേഷം മനോഹരമാക്കി. ഒരു വിനോദ സിനിമയെന്ന നിലയിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സിനിമാനുഭവമാണ് കേശു ഈ വീടിന്റെ നാഥൻ പ്രേക്ഷകന് സമ്മാനിക്കുക.

Advertisement