കിടിലന്‍ അനുഭവം, തിയേറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക; ആര്‍ഡിഎക്‌സിന് പിന്തുണ നല്‍കി തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍

136

മികച്ച പ്രതികരണം തന്നെയാണ് സിനിമ ആര്‍ഡിഎക്‌സിന് ലഭിക്കുന്നത്. മുന്‍വിധികളെ മാറ്റിമറിച്ച പ്രകടനവുമായിട്ടാണ് ആര്‍ഡിഎക്‌സ് തിളങ്ങിയത്. നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ എത്തിയ ആര്‍ഡിഎക്‌സില്‍ പ്രധാന വേഷത്തില്‍ എത്തിയത് യുവതാരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരാണ്.

Advertisements

ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ആര്‍ഡിഎക്സ് മലയാളം സിനിമ , കിടിലന്‍ അനുഭവം എന്നൊക്കെ പറഞ്ഞുകൊണ്ട് താരം സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് പങ്കുവെച്ചു.

‘ ആര്‍ഡിഎക്സ് മലയാളം സിനിമ ! കിടിലന്‍ അനുഭവം ! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് / ആക്ഷന്‍ സിനിമ ! തിയറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക പിന്തുണ നല്‍കുക. ആര്‍ഡിഎക്സ് ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’ ഉദയനിധി കുറിച്ചു.

ഉദയനിധി സ്റ്റാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് താരത്തിനു നന്ദി അറിയിച്ചിട്ടുണ്ട് നീരജ് മാധവ് .

Also readസീൻ പറഞ്ഞു കൊടുത്തപ്പോൾ കേട്ടതായി നടിച്ചില്ല; എന്നാൽ സ്റ്റാർട്ട് പറഞ്ഞപ്പോൾ മഞ്ജു ഞെട്ടിച്ചു; ആ പരകായ പ്രവേശം മറ്റൊരു നടിയിലും ഇതുവരെ കണ്ടിട്ടില്ല: സംവിധായകൻ കമൽ

റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്. ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ ചെയ്തവര്‍. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement