സ്ത്രീകള്‍ പൊറോട്ട കഴിക്കുന്നതില്‍ വരെ വിവേചനമുണ്ട്, ആണുങ്ങള്‍ കഴിച്ചതിന്റെ ബാക്കിയേ അവര്‍ക്ക് കിട്ടാറുള്ളൂ, തുറന്നുപറഞ്ഞ് അനാര്‍ക്കലി മരക്കാര്‍

425

വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ആനന്ദം എന്ന സിനിമയില്‍ ദര്‍ശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

Advertisements

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടര്‍ന്ന് ഒരു പിടി മലയാള സിനിമകളില്‍ മികച്ച വേഷങ്ങള്‍ അനാര്‍ക്കലി കൈകാര്യം ചെയ്തു.

Also Read: മമ്മൂട്ടിയെ കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്, ശരിക്കും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമുള്ള ഓഫറായിരുന്നു ആ ചിത്രത്തില്‍ ലഭിച്ചത്, മനസ്സ് തുറന്ന് ഗായത്രി അരുണ്‍

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കണ്ണൂരിലെ മുസ്ലീം വിവാഹത്തിന് പെണ്ണുങ്ങള്‍ക്ക് അടുക്കളഭാഗത്താണ് ഭക്ഷണം കൊടുക്കാനിരുത്തുന്നതെന്ന നിഖിലയുടെ പരാമര്‍ശത്തിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് .

ഇപ്പോഴിതാ ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് അനാര്‍ക്കലി. സ്ത്രീകള്‍ പൊറോട്ട കഴിക്കുന്നതില്‍ വരെ വിവേചനമുണ്ടെന്നും ആണുങ്ങള്‍ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കിലേ പെണ്ണുങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടാറുള്ളൂവെന്നും അനാര്‍ക്കലി പറയുന്നു.

Also Read: ‘ബോളിവുഡ് നടിമാരിൽ ഏറ്റവും സെ ക്‌സി ഉർവശി റൗട്ടേല’; രവീന്ദ്ര ജഡേജയുടെ തുറന്നുപറച്ചിൽ ബിടൗണിൽ ചർച്ച

തന്റെ സുഹൃത്തുക്കളാണ് ഇങ്ങനെ പറയുന്നത് കേട്ടത്. എന്നാല്‍ തന്റെ ഫാമിലിയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തനിക്ക് ഇത് കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നിയെന്നും അനാര്‍ക്കലി പറയുന്നു.

Advertisement