വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷം, ജീവിതത്തിലേക്ക് കുഞ്ഞതിഥി വരുന്ന സന്തോഷത്തില്‍ നടി ശ്രീജയും സെന്തിലും, വൈറലായി വളകാപ്പ് ചിത്രങ്ങള്‍

513

മലയാളികള്‍ക്ക് സുപരിചിതയായ സിനിമ സീരിയല്‍ നടിയാണ് ശ്രീജ ചന്ദ്രന്‍. ഒരുകാലത്ത് മിനി സ്‌ക്രീനിലും ബിഗ് സക്രീനിലുമൊക്കെ തിളങ്ങിയ താരമായിരുന്നു ശ്രീജ. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ നടി പിന്നീട് തമിഴ് സീരിയലില്‍ സജീവമായിരുന്നു.

Advertisements

മലയാളത്തില്‍ ഏതാനും സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിരുന്നു. പകല്‍ മഴ എന്ന സീരിയലിലൂടെയായിരുന്നു താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്.

Also Read: ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടി, എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കില്‍ പിടിച്ച് കെട്ടിച്ചേനെ, ഇഷ്ടനടിയായ സംവൃതയെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ

ഇതിന് ശേഷം അമ്മ തമ്പുരാട്ടി, ഗന്ദര്‍വ്വ യാമം, വിക്രമാദിത്യന്‍, കാഴ്ച്ച, ഡ്രാക്കുള, തുളസീദളം, മനസ്സറിയാതെ, കടമുറ്റത്ത് കത്തനാര്‍, പ്രിയം,സ്‌നേഹം, സാന്ത്വനം, താലോലം,കുടുംബിനി, സ്വാമി അയ്യപ്പന്‍, ദേവീ മാഹാത്മ്യം, ആദിപരാശക്തി, മീര തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ഇതിന് ശേഷമാണ് ശ്രീജ തമിഴ് സീരിയലിലേക്ക് മാറിയത്. മീര,മുന്താണി മുടിച്ച്,മാപ്പിളൈ തുടങ്ങി നിരവധി തമിഴ് സീരിയലുകളില്‍ നടി അഭിനയിച്ചു. ഒരു തമിഴ് സീരിയല്‍ താരത്തെയാണ് ശ്രീജ വിവാഹം ചെയ്തത്. സെന്തില്‍ കമുമാര്‍ എന്നാണ് നടിയുടെ ഭര്‍ത്താവിന്റെ പേര്.

തമിഴിലേക്ക് ചേക്കേറിയതിന് ശേഷം പിന്നെ മലയാളത്തിലേക്ക് നടി തിരിച്ചെത്തിയിരുന്നില്ല. ഇപ്പോഴിതാ ശ്രീജയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കുന്നത്. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Also Read: എന്നും നീ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സണ്ണി ലിയോണ്‍, ദൈവത്തിന്റെ സമ്മാനമെന്ന് ഡാനിയേല്‍ വെബ്ബറും

താന്‍ കണ്‍മണിയെ കാത്തിരിക്കുകയാണെന്ന് ശ്രീജ പറയുന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീജയ്ക്കും സെന്തിലിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നത്. ശ്രീജയുടെ വളകാപ്പ് ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement