നായകന്‍ സൂപ്പര്‍ ഹീറോ ആകുന്ന സിനിമകളില്‍ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ല; തുറന്നടിച്ച് അമല പോള്‍

159

വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത താരമാണ് അമല പോള്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളര്‍ച്ച ധ്രുദഗതിയിലായിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു.

Advertisements

അതേസമയം അതിരന്‍ സിനിമയുടെ സംവിധായകനായ വിവേകിന്റെ പുതിയ ചിത്രമായ ടീച്ചര്‍ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരുകയാണ് അമല പോള്‍. ഒരിടവേളക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ച് വരുന്നത് എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്.

ALSO READ- രതി ചേച്ചിയെ കാണാനായി മതിലില്‍ കയറി ഇരിക്കുകയായിരുന്നു എല്ലാവരും; സ്‌കൂളിനും കോളേജിനും ഷൂട്ടിങ് സമയത്ത് അവധിയായിരുന്നു; പോലീസെത്തി സുരക്ഷ ഒരുക്കി: ശ്വേത മേനോന്‍

ടീച്ചര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അമലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സിനിമാ മേഖല പുരുഷകേന്ദ്രീകൃതമാണ് എന്ന് പറയുകയാണ് അമല പോള്‍. നായകന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കുന്ന സിനിമകളില്‍ പേരിനൊരു നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് അമല പറയുന്നു.

amala-paul-16

താന്‍ 18 വയസുമുതല്‍ സിനിമാ മേഖലയില്‍ ജോലിചെയ്യുകയാണ് എന്ന് പറയുകയാണ് അമല. പതിമൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നുവെന്നും ഇത്രയും നാളത്തെ കഠിനാധ്വാനവും കഴിവുംകൊണ്ട് സിനിമാ മേഖലയില്‍ ഞാനൊരു ഇടം നേടിയിട്ടുണ്ടെന്നും താരം പറയുകയാണ്.

ALSO READ- അനുഷ്‌കയും ആയുള്ള പ്രണയം, എല്ലാം തുടങ്ങിവച്ചത് കരൺ ജോഹർ: പ്രഭാസ് അന്ന് പറഞ്ഞത് ഇങ്ങനെ

അതേസമയം, സിനിമാലോകം ഇപ്പോഴും ഒരു പുരുഷാധിപത്യമേഖലയാണ്. പുരുഷന്മാരുടെ കാഴ്ചപാടിലൂടെയാണ് ഭൂരിഭാഗം സിനിമകളും അവതരിപ്പിക്കുന്നത്. അത്തരമൊരു മേഖലയില്‍ സ്ത്രീയുടെ കാഴ്ചപാടില്‍ , അവളുടെ ശക്തിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ കഥകള്‍ പറയാനുള്ള ഇടം എനിക്ക് ലഭിക്കുമ്പോള്‍, അത് പൂര്‍ണമായി ഉപയോഗിക്കണം എന്നത് ഉറച്ച തീരുമാനമാണെന്നാണ് അമല അഭിപ്രായപ്പെടുന്നത്.

amala-paul-13

താനിന്ന് ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് അതുകൊണ്ടാണ് എന്നും അമല പറയുന്നു. എല്ലാവരും ചെയ്യുന്നതുപോലെ നായകന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കുന്ന സിനിമകളില്‍, പേരിനൊരു നായികയായി ഉയര്‍ന്ന പ്രതിഫലം മേടിക്കാനുളള അവസരം എനിക്കുമുണ്ട്. എന്നാല്‍ അതുപോലെ ചെയ്യാനല്ലല്ലോ ഞാനിവിടെ വന്നത്. മറ്റാരും ഓടിക്കുന്ന വണ്ടിയിലല്ല ഞാന്‍ യാത്ര ചെയ്യുന്നത്. എന്റെ ജീവിതത്തിന്റെ സ്റ്റിയറിങ് എന്റെ കയ്യില്‍ സുരക്ഷിതമാണ്- എന്നും അമല പോള്‍ പ്രതികരിച്ചു.

ഇനിയും കൂടുതല്‍ കരുത്തോടെ സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കും. തനിക്ക് അതിന് പേടിയില്ലെന്നും അമല പ്രതികരിക്കുന്നു. അതേസമയം, മലയാളത്തില്‍ കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. ടീച്ചര്‍ പോലെയുള്ള കൂടുതല്‍ സ്ത്രീപക്ഷ സിനിമകള്‍ ഇനിയുമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

Advertisement