‘ഹാ ഇതൊക്കെ ത ന്ത യുള്ളവന്മാമാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ’; അപ്‌സരയും ആൽബിനും വേർപിരിഞ്ഞോയെന്ന് സംശയിച്ച് ആരാധകന്റെ വായടപ്പിച്ച് മറുപടി

68

വളരെ പെട്ടെന്ന് തന്നെ മലയാളി സീരിയൽ ആരാധരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അപ്‌സര രത്നാകരൻ. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ജയന്തി എന്ന കഥാപാത്രമായി എത്തിയാണ് അപ്സര ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയത്. സാന്ത്വനത്തിലെ ജയന്തി എന്ന നെഗറ്റീവ് വേഷം ചെയ്യുന്ന താരമാണ് അപ്‌സര.

അടുത്തിടെ ആയിരുന്നു അപ്സരയുടെ വിവാഹം. ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ ഏറെ അപവാദം ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര രണ്ട് കെട്ടി, ആദ്യ വിവാഹത്തിൽ കുട്ടിയുണ്ട് എന്നൊക്കെ ആയിരുന്നു കഥകൾ. വിവാഹത്തിന് ശേഷവും അഭിനയ രംഗത്തും സോഷ്യൽ മീഡിയകളിലും അപ്‌സര ഏറെസജീവമാണ്.

Advertisements

സോഷ്യൽ മീഡിയിൽ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും ചിലർ വളച്ചൊടിച്ച് പ്രചരിപ്പിക്കാറുമുണ്ട്. എന്നാൽ ഇതിനൊക്കെ അപ്‌സരയും ആൽബിയും മറുപടി നൽകാറുണ്ട്.
വിവാഹത്തെ കുറിച്ച് പറഞ്ഞത് മുതലാണ് സീരിയൽ നടി അപ്‌സര രത്‌നാകരന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. സാന്ത്വനം, അമ്മക്കിളിക്കൂട് തുടങ്ങിയ സീരിയലുകളിലെ ജയന്തി എന്ന നെഗറ്റീവ് വേഷം ചെയ്യുന്ന താരമാണ് അപ്സര.

ALSO READ- ദു ർ മ ന്ത്ര വാദം, പൂജ ചെയ്ത് ഓരോന്ന് കഴിക്കാൻ തരും; മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കും; ഭർത്താവിന് എതിരെ നടി ദിവ്യ

ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ നിരവധി പേരുടെ ചോദ്യങ്ങൾ ഉയരുകയാണ്. താരം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാത്തതിനെ പറ്റി ഒരാൾ ചോദ്യം ചെയ്യുകയാണ്. അപ്സര ആൽബിൻ എന്നല്ലേ പേര് വരേണ്ടത്? അതോ നിങ്ങൾ തമ്മിൽ ഡിവോഴ്സ് ആയോ? എന്നായിരുന്നു നടിയോട് ഒരാൾ ചോദിച്ചത്.

ഇതോടെ ചോദ്യം ഇഷ്ടപ്പെടാത്ത താരം തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ പറ്റിയുമൊക്കെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്നും എത്ര ഒഴിഞ്ഞ് മാറിയാലും സമ്മതിക്കില്ലെന്ന അവസ്ഥയാണെന്ന് അപ്‌സര പറയുന്നു.

അതുകൊണ്ടാണ് താനിപ്പോൾ ഈ കമന്റിന് വിശദീകരണവുമായി വന്നതെന്നാണ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ അപ്സര പറയുന്നത്.
ALSO READ-‘വിനായകൻ സാർ എന്തൊരു ഗംഭീര നടനാണ്’;ജയിലർ വീണ്ടും കണ്ട് തമിഴ് സൂപ്പർതാരം പറഞ്ഞത് വെളിപ്പെടുത്തി ഗൗതം മേനോൻ
‘ചിലർ ഇങ്ങനെയാണ് എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല. കിട്ടിയാലേ പഠിക്കു.. അതുകൊണ്ടാണ് ഈ കമന്റിന് മറുപടി പറയുന്നത്… ഇന്നലെയാണ് എനിക്ക് ഈ വർഷത്തെ കലാഭാവൻ മണി ഫൗണ്ടേഷൻ അവാർഡ് കിട്ടിയ വിവരം അറിഞ്ഞത്. അറിഞ്ഞപ്പോൾ തന്നെ എന്റെ അക്കൗണ്ടീൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു താഴെ വന്ന ഒരു കമന്റിന്റെ സ്‌ക്രീൻ ഷോട്ടാണിത്…

എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭർത്താവും തമ്മിൽ ഡിവോഴ്സ് ആയോ എന്നാണ് ചോദ്യം. എന്റെ പേര് അപ്സര എന്നാണ്, അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ എന്റെ പേര് അപ്സര രത്‌നകാരൻ എന്നാണ്. അതിൽ ആർക്കാണ് പ്രശ്നം? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം കൂടി കഴിഞ്ഞാൽ രണ്ടു വർഷം ആവുകയാണ്.

വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭർത്താവിന് കൈമാറണം എന്ന് നിർബധമുണ്ടോ? എന്റെ ഭർത്താവ് പോലും പേര് മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവർക്ക എന്താണ് പ്രശ്നം? ഇപ്പോൾ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. പിരിയണം എന്ന് ചിന്തിക്കുന്നുമില്ല. എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേര് മാറ്റി ഭർത്താവിന്റെ പേരിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുവാണേൽ പ്രത്യകം താങ്കളെ അറിയിക്കുന്നതാണ്. ഹാ ഇതൊക്കെ തന്തയുള്ളവന്മാമാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ..- എന്നാണ് അപ്‌സര പറയുന്നത്.

Advertisement