ലൂസിഫറിലെ ബൈജുവിന്റെ ആ മാസ് ഡയലോഗ് ഹിറ്റാവാൻ ഒരു കാരണമുണ്ട്

54

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ തകർത്ത് അഭിനയിച്ച ലൂസിഫർ സിനിമയിൽ നടൻ ബൈജു അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisements

സിനിമയുടെ അവസാന ദൃശ്യങ്ങളിൽ ബൈജു പറയുന്ന മാസ് ഡയലോഗും തിയേറ്ററുകളിൽ കയ്യടി നേടി. എന്നാൽ ആ ഡയലോഗ് ഹിറ്റാകാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഹിറ്റാകുന്ന ചില ഡയലോഗുകളും പദപ്രയോഗങ്ങളും സിനിമയിൽ റിപ്പീറ്റ് ചെയ്ത് കാണിക്കേണ്ടത് അത്യാവശ്യമാണ്.

സിനിമയിൽ ഒരു തവണ കേട്ട മിക്ക പദങ്ങളും ഹിറ്റാകാറില്ല. സന്ദർഭോചിതമായി ഒന്നോ രണ്ടോ തവണ ആവർത്തിക്കുന്ന പ്രയോഗങ്ങൾ ഹിറ്റാകാറുണ്ട്.

ചില ഡയലോഗുകൾക്ക് ഇതിന്റെ ആവശ്യമില്ല. ലൂസിഫറിൽ ബൈജുച്ചേട്ടൻ പറഞ്ഞ ‘ഒരു മര്യാദയൊക്കെ വേണ്ടഡേ’ എന്ന ഡയലോഗിന് സിനിമയിലെ സാഹചര്യം ഇങ്ങനെ ഡിമാൻഡ് ചെയ്ത് ആളുകൾ കയ്യടിക്കാൻ വേണ്ടി ഒരുങ്ങി നിൽക്കുകയായിരുന്നു.

അതാണ് ആ ഡയലോഗ് ഇത്രയ്ക്കും ഹിറ്റായത്. കൗമുദി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement