പടനായകനായി വാക്ക് പാലിച്ച് വിരാട് കോഹ് ലി: ഡിവില്ലിയേഴ്‌സിന് സന്തോഷം

19

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഐപിഎല്ലിൽ മിന്നുന്ന സെഞ്ചുറിയുമായി ബാംഗ്ലൂരിന്റെ വിജയശിൽപിയായത് നായകൻ വിരാട് കോഹ് ലിയായിരുന്നു.

താൻ നേടിയ സെഞ്ചുറി തന്റെ അടുത്ത സുഹൃത്തായ എബി ഡിവില്ലിയേഴ്‌സിന് നൽകിയ വാക്കുപാലിക്കാനായിരുന്നുവെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു.

Advertisements

അസുഖം മൂലം ഡിവില്ലിയേഴ്‌സ് കൊൽക്കത്തക്കെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ടീം ഹോട്ടലിൽ നിന്ന് മത്സരത്തിനായി ഇറങ്ങുമ്പോൾ ഡിവില്ലിയേഴ്‌സിനോട് താങ്കൾക്കായി ഈ കളിയിൽ സെഞ്ചുറി നേടുമെന്ന് താൻ വാക്കുകൊടുത്തിരുന്നുവെന്ന് കോഹ് ലി പറഞ്ഞു.

അത് ഡിവില്ലിയേഴ്‌സിനെ ഏറെ സന്തോഷിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. ബാംഗ്ലൂർ ജയിച്ചാൽ ഡിവില്ലിയേഴ്‌സിനെ ആലിംഗനം ചെയ്യുമെന്നും താൻ പറഞ്ഞിരുന്നുവെന്ന് കോഹ് ലി പറഞ്ഞു.

മോയിൻ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് കളിയുടെ ഗതിതിരിച്ചതെന്നും കോലി പറഞ്ഞു. ബാറ്റിംഗിനിടെ അലി എന്നോട് പറഞ്ഞിരുന്നു, ഞാൻ അടിച്ചു കളിക്കാൻ പോവുകയാണെന്ന്.

ഞാൻ അതിന് സമ്മതം കൊടുത്തു. ഗ്രൗണ്ടിലെ ചെറിയ ബൗണ്ടറികൾ ലക്ഷ്യമിട്ടായിരുന്നു അലിയുടെ ഷോട്ടുകൾ.

ഡിവില്ലിയേഴ്‌സിന്റെ അഭാവത്തിൽ അവസാനം വരെ ക്രീസിലുണ്ടാവുക എന്നത് പ്രധാനമായിരുന്നുവെന്നും കോലി പറഞ്ഞു.

പത്തൊമ്പതാം ഓവറിൽ സ്റ്റോയിനസ് എറിഞ്ഞ മൂന്ന് ഡോട്ട് ബോളുകളും മത്സരഫലത്തിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും കോലി പറഞ്ഞു.

Advertisement