അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാർഡും ലോകത്തിനു മുന്നിൽ തലതാഴ്ത്തി, കേരളാ പോലീസിന്റെ മുന്നിൽ ഇന്ന് നാണംകെട്ടു: ഹരീഷ് പേരടി

297

മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ഹരിഷ് പേരടി. വില്ലനായിലെ ക്യാരക്ടർ വേഷമായാലും അച്ഛൻ ആയാലും ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച കലാകാരനാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, വർഷം, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്.

മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. നാടകത്തിൽ നിന്നുമാണ് ഈ കലാകാരൻ വെള്ളിത്തിരയിലേക്ക് എത്തിയത്. ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിലാണ് ഹരീഷ് പേരടി ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനിടെ ാമൂഹിക വിഷയങ്ങളിലും ഹരീഷ് പേരടി പ്രതികരിക്കാറുണ്ട്. തന്റെ അഭിപ്രായം പറയാൻ മടിക്കാത്ത അദ്ദേഹം ഇപ്പോഴിതാ വ്യാജസർട്ടിഫിക്കറ്റ് കേസിൽ പ്ര തിയായ കെ വിദ്യ പിടിയിലായതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ്.

Advertisements

കേരളാ പോലീസിനെ ട്രോളിയാണ് നടൻ ഹരീഷ് പേരടിയുടെ കുറിപ്പ്. വിദ്യയെ നീണ്ട 15 ദിവസത്തെ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത്രയും ദിവസങ്ങളായി വിദ്യയെ കണ്ടെത്താൻ കഴിയാതിരുന്നത് ചർച്ചകൾക്ക് വഴിവച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പ്രതികരണം.

ALSO READ- മൂന്ന് വർഷത്തിന് ശേഷം ജനപ്രിയ നായകന്റെ ചിത്രം തിയേറ്ററുകളിലേക്ക്; ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറക്കാർ

”അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഡതകളിൽ കാണാതായ അന്തർവാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാർഡും ലോകത്തിനു മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോൾ.. എന്തിന് ആമസോൺ കാടുകളിൽനിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങൾ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പോലീസിന്റെ മുന്നിൽ ഇന്ന് നാണം കെട്ടു… അറ്റലാന്റിക്ക് സമുദ്രത്തേക്കാൾ നിഗൂഢതയുള്ള ആമസോൺ കാടുകളെക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്ന് വെറും 16 ദിവസങ്ങൾകൊണ്ട് K.വിദ്യയെ കസ്റ്റഡിയിൽ എടുത്തു… ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊൻതൂവലാണ്.. ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളം..” – എന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

പോലീസ് പിടിയിലായ കെ വിദ്യ മഹാരാജാസ് കോളേജിന്റെ പേരിലെന്നല്ല ഒരു കോളേജിന്റെ പേരിലും താൻ വ്യാജരേഖയുണ്ടാക്കിയില്ലെന്ന് ആവർത്തിച്ചു. വ്യാജ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ താൻ നിരപരാധിയാണെന്നും തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസിൽ മനപൂർവ്വം കുടുക്കിയതാണെന്നും വിദ്യ നൽകിയ മൊഴിയിൽ പറയുന്നു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ പറഞ്ഞു.

വിദ്യയെ ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്.

ALSO READ-‘ഞാനും മോളും തനിച്ചായി, അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങനെ പറയണം എന്നറിയില്ല’; ഭർത്താവ് പോയി 15ാം ദിനം ജോലിക്ക് ഇറങ്ങി; കേട്ടത് പരിഹാസം: ഇന്ദുലേഖ

കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയാണ് കെ.വിദ്യ. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു യുവതിക്ക് എതിരായ കേസ്.

Advertisement