മൂന്ന് വർഷത്തിന് ശേഷം ജനപ്രിയ നായകന്റെ ചിത്രം തിയേറ്ററുകളിലേക്ക്; ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറക്കാർ

143

മലയാളികളുടെ ജനപ്രിയ താരം ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥൻ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

സിനിമ ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകും ഏറെ ആവേശത്തിൽ കാത്തിരിപ്പിലാണ് ചിത്രത്തിനായി.

Advertisements

ഈ സിനിമയുടെ രണ്ടാമത്തെ രണ്ടാമത്തെ ടീസർ അടുത്തിടെ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. കോമഡിയും ത്രില്ലറും ചേർന്ന ഒരു ഫുൾ ഫൺ ഫാമിലി എന്റർടെയിനറാണ് വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് ടീസർ നൽകുന്ന സൂചന.

ഈ ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. വോയ്സ് ഓഫ് സത്യനാഥൻ നായകനായി ദിലീപ് എത്തുമ്പോൾ പ്രധാന്യമുള്ള വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്.

ALSO READ- ‘ഞാനും മോളും തനിച്ചായി, അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങനെ പറയണം എന്നറിയില്ല’; ഭർത്താവ് പോയി 15ാം ദിനം ജോലിക്ക് ഇറങ്ങി; കേട്ടത് പരിഹാസം: ഇന്ദുലേഖ

ഇരുവരെയും കൂടാതെ സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, ജോണി ആന്റണി, രമേശ് പിഷാരടി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ദീപ നന്ദകുമാർ ആണ് ചിത്രത്തിൽ നായികയാകുത്.

തമാശ പടങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ റാഫിയാണ് സിനിമയുടെ സംവിധാനം. റാഫി – ദിലീപ് കൂട്ടുകെട്ടിൽ മുൻപും നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമയിൽ സംഭവിച്ചിരുന്നു. ‘പാണ്ടിപ്പട’, ‘തെങ്കാശിപ്പട്ടണം’, ‘പഞ്ചാബി ഹൗസ്’, ‘റിങ് മാസ്റ്റർ’, ‘ചൈന ടൗൺ’ എന്നിവയാണ് മുൻപ് റാഫിക്കൊപ്പം ദിലീപ് എത്തിയ ചിത്രങ്ങൾ.

റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും, അങ്കിത് മേനോൻ സംഗീതവും നിർവഹിക്കും.

ബാദുഷ സിനിമാസ്, ഗ്രാന്റ് പൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

ALSO READ-നാട്ടുകാർ പറയുന്നത് കേട്ട് അച്ഛനും അമ്മയും കരഞ്ഞു; എന്തു മാത്രം വിഷമം ഉണ്ടായിട്ടാകും; ലാൽ ജോസ് സാറിനോട് ഒരുപാട് കടപ്പാടുണ്ട്: അനുശ്രീ

വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റോണക്സ് സേവ്യർ, കലാ സംവിധാനം – എം.ബാവ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോജ് ; പ്രൊഡക്ഷൻ കൺട്രോളർ – ഡിസ്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് സൈലെക്സ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറ്കടർ – മുബീൻ എം. റാഫി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്, റോബിൻ അഗസ്റ്റിൻ.

Advertisement